സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സബ്-ഇൻസ്പെക്ടർ തസ്തികയിലെ 519 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15 വരെ അപേക്ഷിക്കാം.
സബ് ഇൻസ്പെക്ടർ- 519
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം.
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ. (പുരുഷൻ), 152 സെ.മീ. (സ്ത്രീ). തൂക്കം ആനുപാതികം.
കാഴ്ചശക്തി: ലോജിസ്റ്റിക്സ്, എഡ്യൂക്കേഷൻ - രണ്ടു കണ്ണുകൾക്കും കുറഞ്ഞത് 6/60, 6/60 കണ്ണട ഉപയോഗിച്ച് 6/6, 6/12 വർണാന്ധതയോ നിശാന്ധതയോ പാടില്ല. എസ്സി 6/9, 6/9, 6/6, 6/6 പ്രായം: 35 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രയാത്തിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ci sf.gov.in സന്ദർശിക്കുക.