പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സബോർഡിനേറ്റ് കേഡറിൽ ആംഡ് ഗാർഡ് തസ്തികയിൽ വിമുക്തഭടൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 100 ഒഴിവുണ്ട്. കേരളത്തിൽ എറണാകുളം- മൂന്ന്, ഇടുക്കി- മൂന്ന്, കോഴിക്കോട്- ഒന്ന്, തിരുവനന്തപുരം- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
യോഗ്യത: പത്താംക്ലാസ് ജയം. ഏതു സംസ്ഥാനത്തിലേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷിക്കേണ്ട വിധം: www.unionbankofindia.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 18.
എൻപിസിഐഎലിൽ 24 ഒഴിവ്
പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷനിൽ വിവിധ തസ്തികകളിലായി 24 ഒഴിവുകളുണ്ട്. കർണാടകയിലെ കൈഗ കേന്ദ്രത്തിലാണ് ഒഴിവ്. അസിസ്റ്റന്റ് ഗ്രേഡ്, സ്റ്റെനോഗ്രാഫർ, സയന്റിഫിക് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www .npcilcareers.co.in