HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Career Smart
കാലത്തിന്റെ രൂപശാസ്ത്രം
ബി. പ്ലാനിംഗ്, ബി. ആര്‍ക്
അടച്ചു പൂട്ടിയ ചില്ലുകൊട്ടാരങ്ങളും അംബരചുംബികളും നിർമിക്കുന്ന രീതിശാസ്ത്രം മാത്രമല്ല ആർക്കിടെക്ചർ-ഒരു കെട്ടിടത്തിനു മാനസികവും വൈകാരികവുമായ മൂല്യങ്ങൾ തുന്നിച്ചേർക്കുന്ന കലാരൂപം കൂടിയാണ്. ബിആർക് അല്ലെങ്കിൽ ബിപ്ലാൻ ബിരുദം നേടുകയെന്നതു വെല്ലുവിളികൾ നിറഞ്ഞതും ആകർഷകവുമായ ഒരു കരിയറിലേക്കുള്ള ചുവടു വയ്പു മാത്രം. മികച്ച സ്ഥാപനത്തിൽ ജോലിക്കു ചേരുകയോ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുകയോ അധ്യാപന, ഗവേഷണ രംഗത്തു ശോഭിക്കുകയോ ചെയ്യാനുള്ള അവസരങ്ങളിലേക്കുള്ള ചുവടുവയ്പ്. ഉത്പന്ന രൂപീകരണത്തിനുപോലും വ്യവസായ ലോകം ആശ്രയിക്കുന്ന ഒരു മേഖലയായി ഇതു മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കഴിവും അഭിരുചിയുമുള്ള യുവാക്കൾക്കു മുന്നിൽ അനന്തമായ സാധ്യതകൾ തുറന്നു തരുന്ന കരിയർ ഓപ്ഷനും പഠന ശാഖയുമാണ് ആർക്കിടെക്ച്ചറും പ്ലാനിംഗും. എൻജിനിയറിംഗിനോളം വ്യാപകമല്ലെങ്കിലും അതിനേക്കാൾ സ്വീകാര്യമായ കോഴ്സുകളാണിവ. ഭാവനയും രചനാ വൈഭവവും ഒരു പോലെ ഒത്തിണങ്ങുന്നവർ ഒരല്പം തയാറെടുപ്പു കൂടി നടത്തിയാൽ ഈ മേഖലയിൽ തിളങ്ങാനാവും.
പഠനം ; ഉപരി പഠനം; അവസരങ്ങൾ
ജനപ്പെരുപ്പത്തിനനുസരിച്ചു നിർമാണ മേഖലയും വൻ കുതിച്ചു ചാട്ടം നടത്തുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വ്യവസായം നിർമാണ മേഖലയാണ്. പ്രകൃതിക്കിണങ്ങുന്ന കലാപരമായ മൂല്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള നിർമാണവും മറ്റും സാർവത്രികമായിക്കൊണ്ടിരിക്കുന്നു. മാറി വരുന്ന സാങ്കേതിക വിദ്യയുടെയും നൂതന ആശയങ്ങൾക്കുമൊപ്പം വളരുകയാണ് ആർക്കിടെക്ച്ചറും. അനേകം ശൈലികളും, രീതികളും അതിന്റെ ഭാഗമായി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന തൊഴിൽ സാധ്യതകളും വളർന്നു വരുന്നുണ്ട്.
സ്വന്തം നിലയിൽ ആർക്കിടെക്ടായി പ്രാക്ടീസ് ചെയ്യുന്നത് നല്ല തീരുമാനമാണ്. കൂടാതെ അർബൻ ഡിസൈനർ, ആർക്കിടെക്ചറൽ ആർബിറ്റേറ്റർ, ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്, 3ഡി മോഡലിംഗ്, ഹെരിറ്റേജ് കണ്‍സൾട്ടന്റ് തുടങ്ങിയ മേഖലകളിലും ഇക്കൂട്ടർക്കു കൈവയ്ക്കാം. പ്ലാനറാകാൻ താത്പര്യമുള്ളവർക്കു ട്രാൻസ്പോർട്ട് പ്ലാനർ, ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനർ, ഇൻഫ്രാസ്ട്രക്ചർ പ്ലാനർ എന്നീ രംഗങ്ങളിൽ ശോഭിക്കാം.
കൂടാതെ പരിസ്ഥിതി, വിഭവ പരിപാലനം,മാർക്കറ്റിംഗ്, മാധ്യമ രംഗം, ഹെരിറ്റേജ് സ്റ്റഡീസ്, മാനേജ്മെന്റ്, ഒൾട്ടർനേറ്റീവ് ഡിസൈൻസ്, എനർജി മാനേജ്മെന്റ് തുടങ്ങിയ മേഖലകൾ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണ്.
വിദ്യാർഥികൾക്കുള്ള കഴിവും താത്പര്യവും രാകിമിനുക്കി മികച്ച ആർക്കിടെക്ടിനെ വാർത്തെടുക്കാൻ പര്യാപ്തമായ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഖരഗ്പൂർ, റൂർക്കി ഐഐടികളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഭോപ്പാൽ, ന്യൂഡൽഹി, വിജയവാഡ എന്നിവിടങ്ങളിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് (എസ്പിഎ), അഹമ്മദാബാദിലെ സിഇപിടി (സെന്റർ ഫോർ എൻവയണ്മെന്റൽ പ്ലാനിംഗ് ആൻഡ് ടെക്നോളജി) യൂണിവേഴ്സിറ്റി എന്നിവ ലോകോത്തര നിലവാരം കൊണ്ടും അധ്യാപന മികവു കൊണ്ടും പേരെടുത്ത സ്ഥാപനങ്ങളാണ്. പൊതു-സ്വകാര്യ സ്ഥാപനങ്ങളും ആർക്കിടെക്ചറൽ കോഴ്സുകൾ നടത്തുന്നുണ്ട്. കൗണ്‍സിൽ ഓഫ് ആർക്കിടെക്ചറിൽ (സിഒഎ) രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. പഠനം കഴിഞ്ഞും കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ പ്രാക്ടീസ് സാധ്യമാകു.
ബിആർക്കും കൗണ്‍സിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്യുകയും ചെയ്താൽ പിന്നെ എംആർക്/ എംപ്ലാൻ തുടങ്ങിയ കോഴ്സുകൾക്കു ചേരാം. ഗേറ്റ് സ്കോർ ഉണ്ടെങ്കിൽ മികച്ച സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാം. അല്ലെങ്കിൽ മികച്ച സ്ഥാപനത്തിൽ ഉദ്യോഗം നേടാം. അതുമല്ലെങ്കിൽ നിയമം, ഡിസൈൻ മേഖലകളിൽ വേറിട്ടൊരു കരിയർ കരുപ്പിടിപ്പിക്കാം. ജിആർഇ, ടിഒഇഎഫ്എൽ എന്നീ യോഗ്യത നേടിയാൽ പഠനം വിദേശത്തുമാകാം. ക്യാറ്റ് പോലുള്ള അഭിരുചി പരീക്ഷകളിൽ നിലവാരം പുലർത്തിയാൽ പഠനം മാനേജ്മെന്റിലേക്കു തിരിയാം.
ഡിസൈൻ മേഖല തെരഞ്ഞെടുക്കാൻ താത്പര്യമുള്ളവർക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, മുംബൈ, ഗോഹട്ടി, കാണ്‍പൂർ ഐഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ മികവാർന്ന കോഴ്സുകൾ നടത്തുന്നുണ്ട്.
ബി പ്ലാനിംഗ്, ബി ആർക്ക്
ബിപ്ലാനിംഗ്, ബിആർക്ക് കോഴ്സുകൾ അടിസ്ഥാനപരമായി വേറെതന്നെയാണ്. ബിആർക്കിൽ ഒരു കെട്ടിടത്തിന്റെ വാസ്തുപരമായ തലങ്ങളെപ്പറ്റി പഠിക്കുന്പോൾ ബിപ്ലാനിംഗ് അതിനെ അർഥവത്താക്കുന്ന മാതൃകകൾ സൃഷ്ടിക്കുകയാണ്. ബിആർക്കിന് അഞ്ചു വർഷവും ബിപ്ലാനിംഗിന് നാലു വർഷവുമാണ് കോഴ്സ് ദൈർഘ്യം. ആർക്കിടെക്ചർ പരിഗണിക്കുന്നത് കെട്ടിടങ്ങളുടെ ഡിസൈൻ, നിർമാണം എന്നിവയാണ്. ബി പ്ലാനിംഗ് വാസയോഗ്യമായ പരിസ്ഥിതി സൃഷ്ടിക്കാനാവശ്യമായ ആസൂത്രണത്തെക്കുറിച്ചു പഠിക്കുന്ന ശാഖയാണ്. ബിപ്ലാൻ കോഴ്സ് ഉൾക്കൊള്ളുന്നത്: ഹൗസിംഗ് പ്ലാനിംഗ്, ലാൻ ഡ്സ്കേപ് പ്ലാനിംഗ്, ട്രാൻസ്പോർട്ട് പ്ലാനിംഗ്, ആർക്കിടെക്ചർ കണ്‍സർവേഷൻ, എൻവയണ്മെന്റൽ പ്ലാനിംഗ് എന്നിവയൊക്കെയാണ്. ഈ രണ്ടു മേഖലകളും വ്യത്യസ്തമായ പ്രവർത്തനശൈലിയും രീതിയും തന്നെയാണ്.
അഭിരുചി തെളിയിക്കണം
അഭിരുചി പരീക്ഷ എന്ന കടന്പ കടന്നാൽ മാത്രമേ ആർക്കിടെക്ചർ കോഴ്സിന് അഡ്മിഷൻ ലഭിക്കു. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്ചർ (നാറ്റാ), ഐഐടികളിലെ ആർക്കിടെക്ചർ കോഴ്സ് അഡ്മിഷനു നടത്തുന്ന ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എഎടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലും അഡ്മിഷനു ജെഇഇ (മെയിൻ) പരീക്ഷയോടൊപ്പം നടത്തുന്ന അഭിരുചി പരീക്ഷ എന്നിവയാണു പ്രധാനം. പ്ലസ് ടു വിത്ത് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത.
ബിആർക് കോഴ്സ് പ്രവേശനത്തിനു നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റാ) ഇനി മുതൽ രണ്ടു തവണ. ഇക്കുറി ഏപ്രിൽ 14നും ജൂലൈ ഏഴിനും. ആദ്യ ടെസ്റ്റിന് മാർച്ച് മൂന്നു വരെയും രണ്ടാം ടെസ്റ്റിന് 24 മുതൽ ജൂണ്‍ 12 വരെയും അപേക്ഷിക്കാം. കൂടുതൽ കുട്ടികൾക്ക് ടെസ്റ്റ് എഴുതാൻ അവസരം ലഭിക്കുന്നതിനാണ് വർഷത്തിൽ രണ്ടു പരീക്ഷ നടത്താൻ കൗണ്‍സിൽ ഓഫ് ആർക്കിടെക്ചർ തീരുമാനിച്ചത്. ആദ്യ ടെസ്റ്റ് എഴുതാൻ കഴിയാത്തവർക്കും സ്കോർ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും രണ്ടാം ടെസ്റ്റ് എഴുതാം. ഏതെങ്കിലും ഒരു ടെസ്റ്റിൽ മാത്രമായും പങ്കെടുക്കാം.
കേരളത്തിലെ ബിആർക് കോഴ്സുകൾക്കു പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ട്മെന്റിനും നാറ്റാ സ്കോർ നിർബന്ധമാണ്. ബിആർക് കോഴ്സിനു പ്രവേശന പരീക്ഷാ കമ്മീഷണർ പ്രത്യേകം പരീക്ഷ നടത്തുന്നതല്ല. രണ്ടു ഭാഗങ്ങളായാണു നാറ്റാ നടത്തുക. മാത്തമാറ്റിക്സ്, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻ മാതൃകയിലുള്ളതാണ് ആദ്യ പാർട്ട്. ഇതിന് ഉത്തരം ഓണ്‍ലൈനായി രേഖപ്പെടുത്തണം. ഡ്രോയിംഗാണു രണ്ടാം ഭാഗം. ഇതു പേപ്പർ അധിഷ്ഠിത പരീക്ഷയാണ്.വെബ്സൈറ്റ്: www.nata.in. ഹെൽപ് ലൈൻ: +91 8296744296.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെഇഇ (മെയിൻ) പരീക്ഷയുടെ പേപ്പർ രണ്ട് ബിആർക്/ ബിപ്ലാൻ പ്രവേശനത്തിനുള്ളതുമാണ്. ഒന്നാം പേപ്പർ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാണ്. പേപ്പർ രണ്ടിനു മൂന്നു ഭാഗങ്ങളുണ്ട്. പാർട്ട് ഒന്ന്- മാത്തമാറ്റിക്സ്, പാർട്ട് 2-ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ കംപ്യൂട്ടർ അധിഷ്ഠിതമാണ്. പാർട്ട് മൂന്ന് ഡ്രോയിംഗ് ടെസ്റ്റ് പേപ്പർ അധിഷ്ഠിതമായാണു നടത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ തുടങ്ങിയ സ്ഥാപനങ്ങളിലെ അഡ്മിഷൻ ഈ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്.
ഖരഗ്പൂർ, റൂർക്കി ഐഐടികളിൽ ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് ജെഇഇ (മെയിൻ) കഴിഞ്ഞ് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷയും അഭിരുചി പരീക്ഷയിലും മികവു തെളിയിക്കണം.
പ്രഫ. ഡോ. ഏബ്രഹാം ജോർജ്
(അസോസിയറ്റ് പ്രഫസർ, ഐഐടി, ഖരഗ്പൂർ)
റെയിൽവേയിൽ 13,582 ഒഴിവ്
റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 8850 ഒഴിവുകളിൽ വിവിധ റെയിൽവേ റ
സി-ഡാക്കിൽ 677 പ്രോജക്ട് സ്റ്റാഫ്
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയു
പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 31 തസ്തികയിൽ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്ര
HPCL ബയോഫ്യുവൽസ്: 64 ഒഴിവ്
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എച്ച്പിസിഎൽ ബയോഫ്യുവൽസ് ലി
ഡൽഹിയിൽ 5346 അധ്യാപകർ
ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ ട്രെയിൻഡ് ഗ്രാജേറ്റ് ടീച്ചർ (ടിജിടി), ഡ
TMC: 78 നഴ്സ്
ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ പഞ്ചാബിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിൽ 78 നഴ്സ് ഒഴിവ്. ഒക്ടോ
HUDCO: 79 ഒഴിവ്
ഡൽഹിയിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 79 ഒ
POWERGRID: 221 എൻജിനിയർ ട്രെയിനി
കേന്ദ്ര സർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലും സബ്സിഡിയറിയായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടില
NHPC: 248 ഒഴിവ്
കേന്ദ്ര സർക്കാർ സ്ഥാപനമായ ഫരീദാബാദിലെ എൻഎച്ച്പിസി ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 248 ഒഴിവ്. ഒക്
RBI: 120 ഓഫീസർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 120 ഒഴിവ്. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും ഒഴിവും:
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 350 ഓഫീസർ
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷലിസ്റ്റ് ഓഫീസർ അവസരം. വിവിധ തസ്തികകളിലായി 350 ഒഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
19 തസ്തികയിൽ PSC വിജ്ഞാപനം
19 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിഞ്ജാപനം പുറത്തിറക്കി. 7 തസ്തികയിലാണു നേ
ഡൽഹിയിൽ 1180 അസി. ടീച്ചർ
ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ, മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ1180 അസിസ്റ്റന്റ് ടീച്ചർ (പ്ര
പവർഗ്രിഡിൽ 962 അപ്രന്റിസ്
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി 962 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്
റെയിൽവേ: കായികതാരങ്ങൾക്ക് 117 ഒഴിവ്
സതേൺ റെയിൽവേ: 67 ഒഴിവ്
ചെന്നൈ ആസ്ഥാനമായ സതേൺ റെയിൽവേയ്ക്കു കീഴിൽ സ്പോർട്സ് ക്വോട്ടയി
SBI: 122 ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗത്തിൽ 122 ഒഴിവ്. ജോലിപരിചയമു ള്ളവർക്കാ
ഗ്രാമീൺ ബാങ്കുകളിൽ 13,217 ഒഴിവ്
റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ ( ഗ്രൂപ്പ് -എ), ഓഫീസ് അസിസ്റ്റന്റ് -മൾട്ടിപർപ്പസ് ഗ്രൂപ്പ്-ബി) തസ്തികകളിലെ നിയമനത്
ഷിപ്പിംഗ് കോർപറേഷൻ: 75 മാനേജർ/എക്സിക്യൂട്ടീവ്
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 55 അസിസ്റ്റന്റ് മാനേജർ, 20 എക്സിക്യൂട്ടീവ് ഒഴിവുകൾ.
BEL: 83 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ കേരളം, പഞ്ചാബ് എന്നിവിടങ്ങളിലായി ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ, പ്രോജക്ട് എ
ഇന്റലിജൻസ് ബ്യൂറോ: 455 സെക്യൂരിറ്റി അസിസ്റ്റന്റ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടർ ട്രാ
റെയിൽവേയിൽ 13,582 ഒഴിവ്
സി-ഡാക്കിൽ 677 പ്രോജക്ട് സ്റ്റാഫ്
പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം
HPCL ബയോഫ്യുവൽസ്: 64 ഒഴിവ്
ഡൽഹിയിൽ 5346 അധ്യാപകർ
TMC: 78 നഴ്സ്
HUDCO: 79 ഒഴിവ്
POWERGRID: 221 എൻജിനിയർ ട്രെയിനി
NHPC: 248 ഒഴിവ്
RBI: 120 ഓഫീസർ
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 350 ഓഫീസർ
19 തസ്തികയിൽ PSC വിജ്ഞാപനം
ഡൽഹിയിൽ 1180 അസി. ടീച്ചർ
പവർഗ്രിഡിൽ 962 അപ്രന്റിസ്
റെയിൽവേ: കായികതാരങ്ങൾക്ക് 117 ഒഴിവ്
SBI: 122 ഓഫീസർ
ഗ്രാമീൺ ബാങ്കുകളിൽ 13,217 ഒഴിവ്
ഷിപ്പിംഗ് കോർപറേഷൻ: 75 മാനേജർ/എക്സിക്യൂട്ടീവ്
BEL: 83 ഒഴിവ്
ഇന്റലിജൻസ് ബ്യൂറോ: 455 സെക്യൂരിറ്റി അസിസ്റ്റന്റ്
LIC HFL: 192 അപ്രന്റിസ്
ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയന്റിസ്റ്റ്
ഓയിൽ ഇന്ത്യ:102 ഒഴിവ്
91 പിഎസ്സി തസ്തികയിൽ വിജ്ഞാപനം
പവർഗ്രിഡ് എൻജിനിയർ / സൂപ്പർവൈസർ 1543
IOCL: 537 അപ്രന്റിസ്
ദക്ഷിണ റെയിൽവേ 3,518 അപ്രന്റിസ്
UPSC: 84 ഒഴിവ്
നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ്
ഗോവ ഷിപ്യാർഡ്: 30 എക്സിക്യൂട്ടീവ്
നേവിയിൽ 1266 ട്രേഡ്സ്മാൻ
AAI: 976 ജൂണിയർ എക്സിക്യൂട്ടീവ്
ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ
പഞ്ചാബ് & സിന്ധ് ബാങ്കിൽ750 ഓഫീസർ
ഐബിയിൽ 394 ഇന്റലിജൻസ് ഓഫീസർ
SBI: 6589 ക്ലാർക്ക്
സഹകരണ ബാങ്കുകളിൽ253 ഒഴിവ്
ESIC: 243 അസി. പ്രഫസർ
ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഓഫീസർ
നേവിയിൽ 260 ഓഫീസർ
IBPS വിജ്ഞാപനം: ബാങ്കുകളിൽ 10,277 ക്ലർക്ക്
89 തസ്തികയിൽ PSC വിജ്ഞാപനം
ഈസ്റ്റേൺ റെയിൽവേയിൽ 3115 അപ്രന്റിസ്; വിജ്ഞാപനമായി
നേവിയിൽ ഐടി അവസരം
ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ്
ഔഷധിയിൽ 511 ഒഴിവ്
HAL 588 അപ്രന്റിസ്
ബിഎസ്എഫിൽ 241 കായികതാരങ്ങൾ
AIIMS ഗോരഖ്പുർ: 50 സീനിയർ റസിഡന്റ്
കേന്ദ്ര സർവീസിൽ 275 ഒഴിവ്
Latest News
പ്രഫ.ടി.ജെ.ചന്ദ്രചൂഡൻ പുരസ്കാരം ജി. സുധാകരന്; അനുസ്മരണ സമ്മേളനം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം; പ്രതി പിടിയിൽ
അനുനയനീക്കം പാളി; സിപിഎം പരിപാടി ജി.സുധാകരൻ ബഹിഷ്കരിച്ചു
മണിക്കൂറുകള്‍ നീണ്ട ദൗത്യം; കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു
യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ
Latest News
പ്രഫ.ടി.ജെ.ചന്ദ്രചൂഡൻ പുരസ്കാരം ജി. സുധാകരന്; അനുസ്മരണ സമ്മേളനം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം; പ്രതി പിടിയിൽ
അനുനയനീക്കം പാളി; സിപിഎം പരിപാടി ജി.സുധാകരൻ ബഹിഷ്കരിച്ചു
മണിക്കൂറുകള്‍ നീണ്ട ദൗത്യം; കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു
യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ
">
Top