പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ ടെക്നിക്കൽ ഓഫീസർമാരുടെ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 325 ഒഴിവുകളാണുള്ളത്.
സീനിയർ മാനേജർ (ക്രെഡിറ്റ്): 51 ഒഴിവ്.
മാനേജർ (ക്രെഡിറ്റ്): 26
സീനിയർ മാനേജർ (ലോ): 55.
മാനേജർ (ലോ): 55
മാനേജർ (എച്ച്ആർഡി): 120
എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, വികാലംഗർ എന്നിവർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.pnbindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് രണ്ട്.