കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇന്തോ-യുഎസ് സയൻസ് ആൻഡ് ടെക്നോളജി ഫോറവും സഹകരിച്ച് പ്രഗത്ഭരായ വനിതാ ശാസ്ത്രജ്ഞകൾക്കു ഫെലോഷിപ് നൽകുന്നു. ഇന്തോ-യുഎസ് ഫെലോഷിപ് ഫോർ വിമൻ ഇൻ സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് ആൻഡ് മെഡിസിൻ) പദ്ധതിയനുസരിച്ചാണു സഹായം നൽകുന്നത്. ജൂൺ 17നകം അപേക്ഷിക്കണം. പ്രായം ജൂൺ 17ന് 21നും 35നും മധ്യേ.
വനിതാ ശാസ്ത്രജ്ഞകൾക്ക് അമേരിക്കയിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കുന്നതിന് അവസരമൊരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. വിമൻ ഓവർസീസ് സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്, വിമൻ ഓവർസീസ് ഫെലോഷിപ് പ്രോഗ്രാം എന്നീ രണ്ടു സ്കീമുകളിലായാണു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡ്, യാത്രാക്കൂലി, ആരോഗ്യ പരിരക്ഷ തുടങ്ങിയ സഹായങ്ങൾ ലഭിക്കും. ഓരോ വിഭാഗത്തിലും പത്തു പേരെ വീതം തെരഞ്ഞെടുക്കും. www.indousstf.org.