നവരത്ന കന്പനിയായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (ഇഐഎൽ) കമ്മീഷനിംഗ് എൻജിനിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 34 ഒഴിവുകളാണുള്ളത്. വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിലാണ് നിയമനം. നിശ്ചിത കാലത്തേക്കുള്ള നിയമനമാണ്.
കെമിക്കൽ വിഭാഗത്തിലാണ് അവസരം. എക്സിക്യൂട്ടീവ് ഗ്രേഡ് ഒന്ന് തസ്തികയിൽ 23, എക്സിക്യൂട്ടീവ് ഗ്രേഡ് മൂന്ന് തസ്തികയിൽ ഏഴ്, എക്സിക്യൂട്ടീവ് ഗ്രേഡ് നാല് തസ്തികയിൽ നാല് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. എസ്സി, എസ്ടി, ഒബിസി (നോൺ ക്രിമിലെയർ), ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃത സംവരണം ഉണ്ടായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് www.eng ineersindia.com സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്.