ഇഗ്‌നോ: എവിടെയും എപ്പോഴും
തൊ​ഴി​ലി​നൊ​പ്പം പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ഗ്നോ​യി​ൽ ത​ന്നെ ചേ​ര​ണം. മോ​ഡു​ലാ​ർ രീതി​യി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യും പ​ഠി​താ​ക്ക​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം പ​ഠ​ന കാ​ല​യ​ള​വും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കു​തി​നു​ള്ള സൗ​ക​ര്യ​വും ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും പ​ഠ​നം തു​ട​രാ​ൻ ക​ഴി​യു​മെ​ന്ന​തു​മാ​ണ് ഇ​ഗ്നോ കോ​ഴ്സു​ക​ളെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. ഒ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അം​ഗീ​കാ​ര​വും പ​ഠ​ന​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യും ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റ​ിക​ൾ​ക്കി​ട​യി​ൽ ഇ​ഗ്നോ​ക്ക് ഗ്ലാ​മ​ർ പ​രി​വേ​ഷ​മാ​ണു ചാ​ർ​ത്തി ന​ൽ​കു​ന്ന​ത്.

മികച്ച പാഠ്യ പദ്ധതി

മോ​ഡു​ലാ​ർ രീ​തി​യി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് മി​ക്ക ഇ​ഗ്നോ കോ​ഴ്സു​ക​ൾ​ക്കും പി​ന്തു​ട​രു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളും മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ​ത​യാ​ണ്. പ​ഠി​താ​ക്ക​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കാ​ല​യ​ള​വ്, പ​ഠ​ന/ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും മാ​റ്റാ​നു​മു​ള്ള സൗ​ക​ര്യം ഔ​ദ്യോ​ഗി​ക​മാ​യോ അ​ല്ലാ​തെ​യോ സ്ഥ​ലം മാ​റ്റം ഉ​ണ്ടാ​യാ​ൽ ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും പ​ഠ​നം തു​ട​രാ​നും പ​രീ​ക്ഷ എ​ഴു​താ​നു​മു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ഇ​ഗ്നോ കോ​ഴ്സു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്റ്റ​ഡി മ​റ്റീ​രി​യ​ലു​ക​ളാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. മ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ​ഗ്ധ​ർ ത​യാ​റാ​ക്കു​ന്ന സ്റ്റ​ഡി മെ​റ്റീ​രി​യ​ലു​ക​ൾ ലോ​കോ​ത്ത​ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​യാ​ണ്. ഗു​ണ​മേന്മയു​ടെ കാ​ര്യ​ത്തി​ൽ കോ​മ​ണ്‍​വെ​ൽ​ത്ത് ഓ​ഫ് ലേ​ണിം​ഗി​ന്‍റെ​ പു​ര​സ്കാ​രം ല​ഭി​ച്ച ഇ​ഗ്നോ സ്റ്റ​ഡി മെ​റ്റീ​രി​യ​ലു​ക​ൾ മ​ത്സ​ര പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന​വ​ർ റ​ഫ​റ​ൻ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ

കൊ​മേ​ഴ്സ്, എം​സി​എ, ലൈ​ബ്ര​റി സ​യ​ൻ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്, അ​ന്ത്ര​പ്പോ​ള​ജി, ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, ഇ​ക്ക​ണോ​മി​ക്സ്, എ​ഡ്യൂ​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ്, ഗാ​ന്ധി ആ​ൻ​ഡ് പീ​സ് സ്റ്റ​ഡീ​സ്, ജെ​ൻ​ഡ​ർ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ഹി​ന്ദി, ഹി​സ്റ്റ​റി, ട്രാ​ൻ​സ്‌​ലേ​ഷ​ൻ സ്റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ്, സോ​ഷ്യോ​ള​ജി, ഡ​യ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ്, കൗ​ൺ​സ​ലിം​ഗ് ആ​ൻ​ഡ് ഫാ​മി​ലി തെ​റാ​പ്പി, അ​ഡൾ​ട്ട് എ​ഡ്യൂ​ക്കേ​ഷ​ൻ, വി​മ​ൻ​സ് സ്റ്റ​ഡീ​സ്. കൊ​മേ​ഴ്സ് ബി​സി​ന​സ് പോ​ളി​സി ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് ഗ​വേ​ണ​ൻ​സ്, കൊ​മേ​ഴ്സ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, കൊ​മേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ​ൽ സ്റ്റാ​റ്റ​ജീ​സ് എ​ന്നീ സ്പേ​ഷ​ലൈ​സേ​ഷ​നു​ക​ളോ​ടു കൂ​ടി​യ​താ​ണ് കൊ​മേ​ഴ്സ് പ്രോ​ഗ്രാം.

ബാ​ച്ചി​ലേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ

ആ​ർ​ട്സ്, സ​യ​ൻ​സ്, കൊ​മേ​ഴ്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ലൈ​ബ്ര​റി സ​യ​ൻ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. അ​ക്കൗ​ണ്ട​ൻ​സി ആ​ൻ​ഡ് ഫി​നാ​ൻ​സ്, കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഫി​നാ​ൻ​ഷ​ൽ ആ​ൻ​ഡ് കോ​സ്റ്റ് അ​ക്കൗ​ണ്ടിം​ഗ് എ​ന്നീ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ കൊ​മേ​ഴ്സ് പ്രോ​ഗ്രാ​മി​നു​ണ്ട്.

കേ​ര​ള​ത്തി​ലെ ഇ​ഗ്നോ സ്റ്റ​ഡി സെ​ന്‍റ​റു​ക​ൾ

ഇ​ഗ്നോ റീ​ജി​യ​ണ​ൽ സെ​ന്‍റ​ർ തി​രു​വ​ന​ന്ത​പു​രം, സെ​ക്ക​ന്‍ഡ് ഫ്ളോ​ർ, രാ​ജ​ധാ​നി ബി​ൽ​ഡിം​ഗ്, കി​ള്ളി​പ്പാ​ലം, ക​ര​മ​ന പി.​ഒ, തി​രു​വ​ന​ന്ത​പു​രം - 695002. ഫോ​ണ്‍: 0471 - 2344113, 2344120, 9447044132.
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് (1441), നാ​ലാ​ഞ്ചി​റ, ഫോ​ണ്‍: 0471 - 2543838. സി. ​അ​ച്യു​ത​മേ​നോ​ൻ സ്റ്റ​ഡി സെ​ന്‍റ​ർ ആ​ൻ​ഡ് ലൈ​ബ്ര​റി (1464), പൂ​ജ​പ്പു​ര, ഫോ​ണ്‍: 0471 - 2345850. ഭാ​ര​തീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡി ആ​ൻ​ഡ് റി​സ​ർ​ച്ച് (ബി​ഐ​എ​ആ​ർ) (1473), ജി​പി​ഒ ലെ​യി​ൻ, ഫോ​ണ്‍: 0471 - 2461567. ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ് ഫോ​ർ വു​മ​ണ്‍ (40028), ചാ​ക്ക, ഫോ​ണ്‍: 0471 - 2501153. സ​ര​സ്വ​തി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് (40037), വി​ള​പ്പി​ൽ​ശാ​ല, ഫോ​ണ്‍: 0471 - 2360601.

കൊ​ല്ലം: എ​സ്.​എ​ൻ. കോ​ള​ജ് (1413) കൊ​ല്ലം, ഫോ​ണ്‍: 0474 - 2749312. സെ​ന്‍റ​ർ ഫോ​ർ ക​രി​യ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (40021), കി​ളി​കൊ​ല്ലൂ​ർ ഫോ​ണ്‍: 0474 - 2766552. ശ്രീ​നി​കേ​ത​ൻ സെ​ന്‍റ​ർ ഫോ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് (40033), ചാ​ത്ത​ന്നൂ​ർ, ഫോ​ണ്‍: 0474 - 2593952. പ​ത്ത​നം​തി​ട്ട: ക​ത്തോ​ലി​ക്കേ​റ്റ് കോ​ള​ജ് (1404), പ​ത്ത​നം​തി​ട്ട. ഫോ​ണ്‍: 0468 - 2226300.