ഡൽഹിയിലെ ജവർഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലായി 217 ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് പ്രഫസർ: നാല് ഒഴിവ്.
അസോസിയേറ്റ് പ്രഫസർ: 157 ഒഴിവ്.
പ്രഫസർ: 110 ഒഴിവ്.
യോഗ്യത: മികച്ച അക്കാദമിക്ക് നിലവാരും മാസ്റ്റർ ബിരുദത്തിന് കുറഞ്ഞത് 55 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡ് നേടിയവരുമായിരിക്കണം അപേക്ഷകർ.
അസിസ്റ്റന്റ് പ്രഫസർ: പിഎച്ച്ഡി അല്ലെങ്കിൽ നെറ്റ്.
അസോസിയേറ്റ് പ്രഫസർ: പിഎച്ച്ഡി, അധ്യാപന/ ഗവേഷണ രംഗത്ത് എട്ടുവർഷത്തെ പ്രവർത്തനപരിചയം.
പ്രഫസർ: അധ്യാപന/ഗവേഷണ രംഗങ്ങളിൽ കുറഞ്ഞത് പത്തുവർഷത്തെ പ്രവർത്തനപരിചയം. ബന്ധപ്പെട്ട മേഖലയിൽ വലിയ സംഭാവന നൽകിയ പരിചയസന്പന്നരായ പ്രഫഷണലുകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപക്ഷേ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19.
വെബ്സൈറ്റ്: www.jnu.ac.in.