എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ (എല്‍ഐസിഎച്ച്എഫ്എല്‍) അസിസ്റ്റന്റ് / അസോസിയേറ്റ് / അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ്: 125 ഒഴിവ്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഒഴിവ്.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദം.
ശമ്പളം: 13980- 32,110 രൂപ.
പ്രായം: 21- 28 വയസ്. 2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അസോസിയേറ്റ്: 75 ഒഴിവ്.
യോഗ്യത: അറുപത് ശതമാനം മാര്‍ക്കോടെ ബിരുദം. സിഎ ഇന്റര്‍.
ശമ്പളം: 21,270- 50,700 രൂപ.
പ്രായം: 21 - 28 വയസ്.
അസിസ്റ്റന്റ് മാനേജര്‍: 100 ഒഴിവ്.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എംബിഎ/രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എംഎംഎസ്/രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പിജിഡിബിഎ/പിജിഡിബിഎം/പിജിപിഎം/പിജിഡിഎം.
തെരഞ്ഞെടുപ്പ്: നവംബര്‍ ഒമ്പതിനോ പത്തിനോ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പരീക്ഷയില്‍നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും.
അപേക്ഷാ ഫീസ്: 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.lichousing.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26.