ആകാശ സ്വപ്നങ്ങൾക്കു ചിറകു നൽകാൻ ഇന്ത്യയിലെ മുൻനിര എയർലൈൻ കന്പനിയായ സ്പൈസ് ജെറ്റിന്റെ നിയന്ത്രണത്തിലുള്ള സ്പൈസ് സ്റ്റാർ അക്കാഡമിയുടെ കേഡറ്റ് പൈലറ്റ് പ്രോഗ്രാം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്കു സ്പൈസ് ജെറ്റിൽ പൈലറ്റ് ജോലിയും വാഗ്ദാനം ചെയ്യുന്നതാണു കോഴ്സ്. 17നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. ഉയരം 158 സെന്റീ മീറ്റർ.ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം.
അപേക്ഷിക്കുന്നവർ അസസ്മെന്റ് ഫീസായി 20000 രൂപ നൽകണം. രണ്ടാഴ്ച ദൈർഘ്യമുള്ളതാണു തെരഞ്ഞെടുപ്പു പ്രക്രിയ. കംപ്യൂട്ടറൈസ്ഡ് പൈലറ്റ് ആപ്റ്റിറ്റ്യൂഡ് സ്ക്രീനിംഗ് ടെസ്റ്റാണ് ആദ്യ കടന്പ. തുടർന്ന് കോംപ്ലക്സ് കണ്ട്രോൾ ടാസ്ക്, സൈക്കോമെട്രിക് ടെസ്റ്റ്, പേഴ്സണൽ ഇന്റർവ്യു എന്നീ ഘട്ടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 89,50,000 രൂപയാണ് കോഴ്സ് ഫീസ്.
ഇതോടൊപ്പം ബിബിഎ, എംബിഎ പ്രോഗ്രാമുകൾ കൂടി പൂർത്തിയാക്കാൻ അവസരം ഉണ്ട്. ഇതിനു ഫീസ് 91,50,000 രൂപ. ഫോൺ: +91 - 9811006677. https://pilot.spicestaracademy.edu.in.