ജിപ്‌മെറില്‍ മെഡിക്കല്‍ പിജി
പോ​ണ്ടി​ച്ചേരി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി (ജി​പ്മെ​ർ) ൽ ​എം​ഡി, എം​എ​സ്, ഡി​എം, എം​സി​എ​ച്ച് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഡിസംബർ എട്ടിനാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. അപേക്ഷകൾ ഓൺലൈനായി 25 വരെ സമർപ്പിക്കാം.ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണു പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ പ​ത്തു മു​ത​ൽ ഒ​ന്നു വ​രെ​യാ​ണു എം​ഡി, എം​എ​സ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ.

എം​ഡി, എം​എ​സ് കോ​ഴ്സു​ക​ൾ​ക്ക് ആ​കെ 90 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചു സീ​റ്റു​ക​ൾ വീ​തം സീ​റ്റ് സ്പോ​ണ്‍​സ​ർ ചെ​യ​ത​വ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്നു.1600 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. പട്ടിക​ജാ​തി​-വ​ർ​ഗ​ക്കാ​ർ​ക്ക് 1200 രൂ​പ. പ്ര​വേ​ശ​ന പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ: തി​രു​വ​ന​ന്ത​പു​രം അ​ഹ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ഭു​വ​നേ​ശ്വ​ർ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, മും​ബൈ, ന്യൂ​ഡ​ൽ​ഹി, പോ​ണ്ടി​ച്ചേ​രി, വി​ജ​യ​വാ​ഡ.വെ​ബ്സൈ​റ്റ്: www.ji pmer.e du.in. ഫോ​ണ്‍:0413 2912111 / 2298288 / 2298283., 18002660669.