സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 296 ഒഴിവുകളാണുള്ളത്. നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി- 123 ഒഴിവ്, അറ്റൻഡർ കം ടെക്നീഷ്യൻ- 53, മൈനിംഗ് ഫോർമാൻ- 14, സർവേയർ- നാല്, ജൂണിയർ സ്റ്റാഫ് നഴ്സ് - 21, ഫാർമസിസ്റ്റ് ട്രെയിനി- ഏഴ്, സബ് ഫയർസ്റ്റേഷൻ ഓഫീസർ ട്രെയിനി- എട്ട്, ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി- 36
തസ്തികകളിലാണ് അവസരം. യോഗ്യത, പ്രായം, ശന്പളം സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. കൂടുതൽ വിവരങ്ങൾക്ക് www.sail.co.in.