ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അടിപ്പാതയിലേക്ക് ഇടിച്ചുകയറി; 28 പേർക്ക് പരിക്കേറ്റു
Tuesday, September 16, 2025 8:01 AM IST
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് ദേശീയപാതയുടെ അടിപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 28 പേർക്ക് പരിക്കേറ്റു.