കൊ​ല്ലം: പ​ര​വൂ​രി​ലെ ആ​ട് മോ​ഷ്ടാ​വ് പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും പ​ര​വൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഭ​ര​ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ര​വൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് 23 കാ​ര​നാ​യ ഭ​ര​ത് ആ​ടു​ക​ളെ മോ​ഷ്ടി​ച്ച​ത്. പൂ​ത​ക്കു​ളം ഇ​ട​പ്പ​ണ, ആ​ശാ​രി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലെ മോ​ഷ​ണ​ത്തി​ന് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി പ​ര​വൂ​ർ ക​ല്ലും​കു​ന്ന് സു​നാ​മി ഫ്ലാ​റ്റി​ലാ​ണ് താ​മ​സം. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചി​രു​ന്നു. മോ​ഷ്ടി​ക്കു​ന്ന ആ​ടു​ക​ളെ ആ​ർ​ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.