കരസേനയിൽ മതാധ്യാപകരാകാം. പണ്ഡിറ്റ്, ഗ്രന്ഥി, മൗലവി. പാതിരി, ബുദ്ധ് മോങ്ക് തുടങ്ങി ആർആർടി 88, 89, 90 കോഴ്സുകളിൽ ജൂണിയർ കമ്മീഷൻഡ് ഓഫീസർമാരുടെ 152 ഒഴിവുകളാണുള്ളത്. പരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. ഓൺലൈനിൽ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 29.
പ്രായം: സിവിലിയൻ അപേക്ഷകർ: 25- 34. 2019 ഒക്ടോബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ്: സ്ക്രീനിംഗ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ, ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ്, മെഡിക്കൽ പരിശോധന, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും. എഴുത്തുപരീക്ഷ ഫെബ്രുവരിയിൽ നടത്തും.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic. in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.