ഇന്ത്യയിലുള്ള 300ൽപ്പരം ബിസിനസ് സ്കൂളുകളിൽ പ്രവേശനത്തിനു പരിഗണിക്കുന്ന മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റി (മാറ്റ്)ന് ഓണ്‍ലൈനായി ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷനാണു മാറ്റ് നടത്തുന്നത്.
മാറ്റ് രണ്ടു തരത്തിലുണ്ട്. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റും പേപ്പർ ബേസ്ഡ് ടെസ്റ്റും. പരീക്ഷാർഥിക്കു സൗകര്യാർഥം ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. പേപ്പർ ബേസ്ഡ് ടെസ്റ്റിന് ഫെബ്രുവരി ഒമ്പതിനകം അപേക്ഷിക്കണം. ഫെബ്രുവരി 11നാണു ടെസ്റ്റ്. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന് ജനുവരി 26നകം അപേക്ഷിക്കണം. ജനുവരി 28നാണു ടെസ്റ്റ്.
വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാവും ടെസ്റ്റ് നടത്തുക. കോഴിക്കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. ഇതിൽ കൊച്ചിയിൽ മാത്രമാണു പേപ്പർ ബേസ്ഡ് ടെസ്റ്റിനും കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിനും സൗകര്യമുള്ളത്. മറ്റു സെന്ററുകളിൽ പേപ്പർ ബേസ്ഡ് ടെസ്റ്റ് മാത്രം.
അപേക്ഷാ ഫീസ് 1550 രൂപ. രണ്ടു ടെസ്റ്റും കൂടി എഴുതുന്നതിന് 2650 രൂപ.
www.aimaind.org. ഫോണ്‍: 011476730 37/47673026/24638896.