മാധ്യമ രംഗത്ത് മാർക്കറ്റിംഗ് റിസർച്ച്, പബ്ലിക് റിലേഷൻസ്, ബ്രാൻഡിംഗ് സോഷ്യൽ ആൻഡ് ഡെവലപ്മെന്റ് കമ്യൂണിക്കേഷൻ മേഖലകളിൽ വർധിച്ചുവരുന്ന മത്സരത്തിൽ മുന്നേറാൻ അഹമ്മദാബാദിലെ മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസ് (മൈക) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (കമ്യൂണിക്കേഷൻസ്) കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
രാജ്യത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ നടത്തുന്ന മൈക അഡ്മിഷൻ ടെസ്റ്റി (മൈക്യാറ്റ്) നെ അടിസ്ഥാനമാക്കിയാണു പ്രവേശനം.
കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ രജിസ്ട്രേഷനും: www.micaindia.net .