മി​ലി​ട്ട​റി കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഇ​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ൽ 2021ലെ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പൂ​​​ജ​​​പ്പു​​​ര​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ജൂ​​​ൺ ഒ​​​ന്നി​​​നും ര​​​ണ്ടി​​​നും ന​​​ട​​​ക്കും. ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ജ​​​നു​​​വ​​​രി 2021ൽ ​​​അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ ഏ​​​ഴാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ക​​​യോ ഏ​​​ഴാം ക്ലാ​​​സ് പാ​​​സാ​​​കു​​​ക​​​യോ വേ​​​ണം. 02.01.2008 നു ​​​മു​​​മ്പോ 01.07.2009 നു ​​​ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വി​​​ല്ല. 2020 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് പ​​​തി​​​നൊ​​​ന്ന​​​ര വ​​​യ​​​സി​​​നും 13 വ​​​യ​​​സി​​​നും ഉ​​​ള്ളി​​​​​​ലാ​​​യി​​​രി​​​ക്ക​​​ണം. അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ​​​തി​​​നു​​​ശേ​​​ഷം ജ​​​ന​​​ന​​​ത്തീ​​​യ​​​തി​​​യി​​​ൽ മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ഓ​​​ൺ​​​ലൈ​​​നാ​​​യി പ​​​ണ​​​മ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ www. rimc.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും ഉ​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് 31ന് ​​​മു​​​മ്പ് സെ​​​ക്ര​​​ട്ട​​​റി, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 12 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.