കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ വിവിധ തസ്തികളിലായി 10 ഒഴിവുണ്ട്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് നിയമനം.
ടെക്നീഷ്യൻ(ഇലക്ട്രീഷ്യൻ)- അഞ്ച് ഒഴിവ്.
യോഗ്യത: പത്താംക്ലാസും ഐടിഐ/ എൻഎസി/എൻടിസി സർട്ടിഫിക്കറ്റും.
ശന്പളം: 20,000 രൂപ.
അസിസ്റ്റന്റ് അക്കൗണ്ടന്റ് ഓഫീസർ- രണ്ട്
യോഗ്യത: ബിരുദം. ഐസിഎഐ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
ശന്പളം: 28,900 രൂപ.
ജൂണിയർ സിസ്റ്റം ഓഫീസർ- മൂന്ന് ഒഴിവ്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിഇ/ ബിടെക് അല്ലെങ്കിൽ എംസിഎ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 28,900 രൂപ.
പ്രായപരിധി: 40 വയസ്.
കൂടുതൽ വിവരങ്ങൾക്ക് www.cmdkerala.net കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18.