ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (ജിപ്മീർ) എയിംസ് ബിബിനഗറി (തെലുങ്കാന) ലേക്ക് പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യഡാദ്രി ഭുവനഗരി ജില്ലയിലാണ് ബിബിനഗർ എയിംസ്.
പ്രഫസർ- ആറ് ഒഴിവ്.അഡീഷണൽ പ്രഫസർ- 13 ഒഴിവ്.അസോസിയേറ്റ് പ്രഫസർ-11അസിസ്റ്റന്റ് പ്രഫസർ- 23. അപേക്ഷാ ഫീസ്: 500 രൂപ. എസ്്സി, എസ്ടി, വിഭാഗക്കാർക്ക് 250 രൂപ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27. കൂടുതൽ വിവരങ്ങൾക്ക് www.jipmer.edu.in സന്ദർശിക്കുക.