പൊതുമേഖലാ ഇൻഷ്വറൻസ് കന്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി ലിമിറ്റഡ് (യുഐഐസി) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഒ)-മെഡിക്കൽ (സ്കെയിൽ-1) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ-മെഡിക്കൽ (സ്കെയിൽ-1): പത്ത്.
യോഗ്യത: എംബിബിഎസ് ബിരുദം. മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ അംഗീകാരം.
പ്രായം: 31.12.2019ന് അടിസ്ഥാനമാക്കി 21- 30.
ശന്പളം: 32,795- 62,315.
അപേക്ഷാ ഫീസ്: 536 രൂപ.
എസ്സി, എസ്ടി, വികലാംഗർ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.uiic.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.