ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലെ 5,846 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്സി വിജ്ഞാപനമാണ്. കോണ്‍സ്റ്റബിള്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമാണ് അവസരം. സെപ്റ്റംബര്‍ ഏഴു വരെ അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ്) പുരുഷന്: 3,433
കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ്) പുരുഷന് വിമുക്തഭടന്: 226
കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ്) പുരുഷന് വിമുക്തഭടന് (കമാന്‍ഡോ): 243
കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ്) സ്ത്രീ: 1,944
പ്രായം: 2020 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 18 നും 25 നും മധ്യേ. അപേക്ഷകര്‍ 05-07-1995 നും 01-07-2020 നും (ഇരു തീയതികളും ഉള്‍പ്പെടെ) മധ്യേ ജനിച്ചവരായിരിക്കണം.
എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ശമ്പളം: 21,700- 69,100 രൂപ.
യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസ്. പുരുഷന്മാര്ക്ക് എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്: 100 രൂപ.
വനിതകള്‍, എസ്സി, എസ്ടി, വിമുക്തഭന്മാര് എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.