തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിനു കീഴിലെ മൾട്ടിലെയർ ഡബിൾ കോട്ടഡ് ബോർഡ് പ്ലാന്റിൽ, സെമി സ്കിൽഡ് തസ്തികയിലായി 84 ഒഴിവ്. ഡിസംബർ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സെമി സ്കിൽഡ്-
കെമിക്കൽ
41 ഒഴിവ്
യോഗ്യത: കെമിക്കൽ
എൻജിനിയറിംഗ്/ കെമിക്കൽ ടെക്നോളജി/ പൾപ് ആൻഡ് പേപ്പർ ടെക്നോളജിയിൽ ഒന്നാംക്ലാസ് ഫുൾടൈം ഡിപ്ലോമ.
സെമി സ്കിൽഡ്-
മെക്കാനിക്കൽ
21 ഒഴിവ്
യോഗ്യത: എസ്എസ്എൽസി, ഫിറ്റർ ട്രേഡിൽ എൻടിസി, എൻഎസി.
സെമി സ്കിൽഡ്-
ഇലക്ട്രീഷ്യൻ
12 ഒഴിവ്
യോഗ്യത: എസ്എസ്എൽസി, ഇലക്ട്രീഷ്യൻ ട്രേഡിൽ എൻടിസി, എൻഎസി.
സെമി സ്കിൽഡ്- ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റ് മെക്കാനിക്
10 ഒഴിവ്
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എൻജിനിയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗിൽ ഒന്നാംക്ലാസ് ഫുൾടൈം ഡിപ്ലോമ. അല്ലെങ്കിൽ എസ്എസ്എൽസിയും ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ എൻടിസിയും എൻഎസിയും.
അപേക്ഷകർക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഐടിഐ (എൻടിസി) പരീക്ഷയിൽ 60 % മാർക്ക് നേടിയിരിക്കണം. ഷിഫ്റ്റ് എൻജിനിയർ (കെമിക്കൽ), അസിസ്റ്റന്റ് മാനേജർ (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), പ്ലാന്റ് എൻജിനിയർ മെക്കാനിക്കൽ, ഇലക്ട്രിൽ, ഇൻസ്ട്രുമെന്റേഷൻ) തസ്തികകളിലെ 33 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഡിസംബർ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.tnpl. com.