പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ വിവിധ തസ്തികകളിലായി 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐടി മാനേജർ: 50 ഒഴിവ്.
യോഗ്യത: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിഇ/ബിടെക്/എംസിഎ. നാലു മുതൽ ആറു വർഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് ജനറൽ മാനേജർ (ലോ)- ഒന്ന്, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ- ഒന്ന്, റിസ്ക് മാനേജർ- നാല് എന്നീ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.psbin dia.com എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ മൂന്ന്. അപേക്ഷ തപാലിൽ സ്ഥീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒന്പത്.