ജാർഖണ്ഡ് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 370 നഴ്സ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയ്ക്കുശേഷം തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മൊത്തം 370 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത: നഴ്സിംഗ് (ഓണേഴ്സ്) ബിഎസ്സി/ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നൽകുന്ന ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ പോസ്റ്റ് ബേസിക്ക് ബിഎസ്സി അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ /സംസ്ഥാന നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി: 35 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 31.03.2021 തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 150 രൂപ. വിശദവിവരങ്ങൾക്കായി www.rimsranchi.org എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.