ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്ഗനൈസേഷന് (ഇസ്രോ)വിവിധ യൂണിറ്റുകളിലേക്കും സെമി കണ്ടക്ടര്‍ ലബോറട്ടറി, ചണ്ഡിഗഡിലേക്കും അഡ്മിനിസ്ട്രേഷന് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്മിനിസ്ട്രേഷന് ഓഫീസർ: ആറ് ഒഴിവ്.
അക്കൗണ്ട്സ് ഓഫീസർ: ആറ്.
പര്‍ച്ചേസ് ആന്‍ഡ് സ്റ്റോര്‍ ഓഫീസർ: 12
പ്രായം: 35 വയസ്. 21.04.2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 250 രൂപ.
വനിതകള്‍, എസ്സി, എസ്ടി, വികലാംഗർ, വിമുക്തഭടന്മാര് എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കേണ്ട വിധം: www.isro.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 21.