ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ എക്സ്റ്റന്റഡ് നേവൽ ഓറിയന്റേഷൻ കോഴ്സ് 2022 ലേക്ക് ജനറൽ സർവീസ് (ജിഎസ്/എക്സ്), ഹൈഡ്രോ കേഡർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
എസ്എസ്സി ഓഫീസർ (ജനറൽ സർവീസ്-ജിഎസ്): 47
എസ്എസ്സി ഓഫീസർ (ഹൈഡ്രോ കേഡർ): മൂന്ന്
യോഗ്യത: അറുപത് ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം.
പ്രായം: 24-19. അപേക്ഷകർ 1997 ജനുവരി രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കും.
ശാരീരിക യോഗ്യത- ഉയരം: 162.5 സെമീ (പുരുഷൻ), 152 സെമീ (സ്ത്രീ). മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. കൈത്തണ്ടയിലും മുതികിലുമൊഴികെ മറ്റു ശരീരഭാഗങ്ങൾ പച്ചകുത്തിയവർ അയോഗ്യരായിരിക്കും.
അപേക്ഷിക്കേണ്ട വിധം- നേവിയുടെ വെബ്സൈറ്റിൽനിന്ന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26.
എൻജിനിയറിംഗ് ബിരുദധാരികൾക്ക് കരസേനയിൽ അവസരം
കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എസ്എസ്സി (ടെക്) 57 ൽ പുരുഷന്മാർക്ക് 175 ഉം എസ്എസ്സിഡബ്ല്യു (ടെക്) 28, എസ്എസ്സി ഡബ്ല്യു (നോൺ ടെക്) വിഭാഗങ്ങളിൽ 14 ഒഴിവുകളിലേക്കും സൈനികരുടെ വിധവകൾക്കുള്ള രണ്ട് ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 191 ഒഴിവുകളാണ് ഉള്ളത്. ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ കോഴ്സ് ആരംഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
അപേക്ഷിക്കേണ്ട വിധം: www.joinindiana rmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കരുത്. ഓണ്‍ലൈൻ അപേക്ഷ അയയ്ക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinin dianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23.