കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ്, നാവിക്, യാന്ത്രിക്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് , നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്(മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ ഡ്യൂട്ടി ഓഫീസർ, ടെക്നിക്കൽ (എൻജിനിയറിംഗ് ആൻഡ് ഇലക്ട്രിക്കൽ) തസ്തികകളിലേക്കാണ് അസിസ്റ്റന്റ് കമൻഡാന്റ് നിയമനം.40 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈൻ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 14.
നാവിക് (ജനറൽ ഡ്യൂട്ടി): 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 50, യാന്ത്രിക്: 40 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16.
കൂടുതൽ വിവരങ്ങൾക്ക് www.joinindiancoastguard.gov.in