കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കന്പനിയായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1,110 അപ്രന്റിസ് ഒഴിവ്. വിവിധ റീജണുകളിലാണ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും. കേരളത്തിൽ 21 ഒഴിവ്. സതേൺ റീജൺ രണ്ടിലാണ് കേരളം ഉൾപ്പെടുന്നത്.
ഗ്രാജ്വേറ്റ് ഇലക്ട്രിക്കൽ, ഗ്രാജ്വേറ്റ് സിവിൽ, ഗ്രാജ്വേറ്റ് കംപ്യൂട്ടർ സയൻസ്, ഗ്രാജ്വേറ്റ് ഇലക്ട്രോണിക്സ്/ടെലികോം, ഡിപ്ലോമ സിവിൽ, ഡിപ്ലോമ ഇലക്ട്രിക്കൽ, എച്ച്ആർ എക്സിക്യൂട്ടീവ്, ഐടിഐ ഇലക്ട്രിക്കൽ.
യോഗ്യത: ഗ്രാജ്വേറ്റ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്സി. എച്ച്ആർ എക്സിക്യൂട്ടീവ് വിഭാഗത്തിൽ എംബിഎ (എച്ച്ആർ)/എംഎസ്ഡബ്ല്യു/പേഴ്സൺ മാനേജ്മെന്റ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തര ഡിപ്ലോമ.
മറ്റ് വിഷയങ്ങളിൽ ബന്ധപ്പെട്ട ഡിപ്ലോമ/ഐടിഐ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergridindia.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുന്നതിനു മുന്പായി www.apprenticeshipindia.org അല്ലെങ്കിൽ www.portal.mhrdnats.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അവസാനവർഷ ഫലം കാത്തിരിക്കുന്നവരും 18 വയസ് തികയാത്തവരും അപേക്ഷിക്കാൻ യോഗ്യരല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20.