കോഴിക്കോട്: ഇംഗ്ലീഷ് പഠനത്തില്‍ വേറിട്ട സമീപനത്തിലൂടെ പുതിയ ചരിത്രമെഴുതി ഇംഗ്ലീഷ് പ്ലസ് പഠനരീതി. ഓണ്‍ലൈന്‍ പഠന രീതിയില്‍ തന്നെ പുതിയ പരീക്ഷണങ്ങളിലൂടെയാണ് ഇംഗ്ലീഷ് പ്ലസ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യം ലഭിച്ച നാല്‍പ്പതില്‍പരം പരിശീലകരാണ് ഇംഗ്ലീഷ് പ്ലസില്‍ പ്രവര്‍ത്തിക്കുന്നത്. പഠിക്കാനെത്തുന്നവരുടെ ഇംഗ്ലീഷ് നിലവാരം മനസിലാക്കി ഓരോരുത്തര്‍ക്കും അതിനനുസരിച്ചുള്ള പഠനക്രമമാണ് നടപ്പാക്കുന്നത്.
പ്രത്യേകതകള്‍
ഓരോരുത്തര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസുകള്‍. ആദ്യം പഠിതാവിന്റെ നിലവിലെ സ്ഥിതി മനസിലാക്കും. തുടര്‍ന്ന് അവര്‍ക്ക് ഏതു തരം ക്ലാസ് ആണ് ആവശ്യമെന്നു നിശ്ചയിക്കും. ഇതിനായി ഒരു പേഴ്‌സണല്‍ ട്രെയിനറെ ഏര്‍പ്പാടു ചെയ്യും. പേഴ്‌സണല്‍ ട്രെയിനറുടെ കീഴില്‍ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാന്‍ സഹായകമാകും. തീരെ ഭാഷ അറിയാത്തവര്‍ക്കും സംസാരിക്കാന്‍ അറിയാത്തവര്‍ക്കുമെല്ലാം ഇതു പ്രയോജനപ്രദമാണ്.
സമയം പ്രശ്‌നമല്ല
എല്ലാവരും പലതരം ജോലിയിലും കച്ചവടത്തിലും പഠനത്തിലും ഏര്‍പ്പെടുന്നവരായിരിക്കും. അതിനാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാല്‍ ഇവിടെ സമയം പ്രശ്‌നമല്ല. ഇന്ത്യന്‍ സമയം രാത്രി 11 വരെ ട്രെയിനറുടെ സേവനം ലഭിക്കും. നമുക്ക് ഒഴിവുള്ള സമയത്തു വാട്ട്‌സാപ്പിലൂടെ വളരെ ലളിതമായി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. ഓരോരുത്തരുടെയും സൗകര്യം പോലെ ട്രെയിനറെ അങ്ങോട്ടു വിളിക്കാനും ഭാഷ ഉപയോഗിക്കുന്നതില്‍ വേണ്ടത്ര പരിശീലനം നേടാനുമുള്ള സൗകര്യവും ലഭ്യമാണ്.
രണ്ടു മാസ മാജിക്
മൂന്നു വര്‍ഷം ഡിഗ്രി പഠിച്ചിട്ടും ലഭ്യമാവാത്ത ഭാഷാ മികവ് രണ്ടുമാസത്തെ പരിശീലനംകൊണ്ട് ലഭിക്കുമെന്നതാണ് പ്രത്യേകതയെന്ന് അണിയറക്കാര്‍ പറയുന്നു. അതിനനുസരിച്ചുള്ള സിലബസും പരിശീലന പദ്ധതിയുമാണുള്ളത്. ഗ്രാമറിനും പദസന്പത്തിനും അപ്പുറം ഒഴുക്കോടെ ഭാഷ സംസാരിക്കുന്നതിനാണ് ഇംഗ്ലീഷ് പ്ലസ് പ്രാധാന്യം നല്‍കുന്നത്. ഗ്രാമര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലും ആത്മവിശ്വാസത്തോടെ സുഗമമായി ഭാഷ കൈകാര്യം ചെയ്യാന്‍ ആവില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു സമീപനത്തിനു പിന്നില്‍. ഇത്തരത്തില്‍ തുടര്‍ച്ചയായുള്ള പരിശീലനം മടി അകറ്റാനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് നേടിക്കൊടുക്കും. രണ്ടുമാസം കൊണ്ട് ഏവര്‍ക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ ആകുമെന്നതാണ് ഇംഗ്ലീഷ് പ്ലസ് നല്‍കുന്ന ഉറപ്പ്. രണ്ടു മാസത്തെ കോഴ്‌സിനു ശേഷം നാലുമാസം കൂടി കോഴ്‌സ് കാലയളവിലേതു പോലെ തന്നെ പേഴ്‌സണല്‍ ട്രെയിനറുടെ സേവനം പഠിക്കുന്നവര്‍ക്കു ലഭ്യമാകും. ഇതു ഭാഷ സ്ഥിരമായി ഉപയോഗിച്ച് അതില്‍ മികവ് നേടാനും സഹായിക്കും.
വളരെ ഭംഗിയായി ഇംഗ്ലീഷ് മനസിലാക്കുവാനും എഴുതുവാനും സാധിക്കുന്ന ഒരാള്‍ക്ക് സുഗമമായി ഈ ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കണമെന്നില്ല. അവിടെയാണ് ഇംഗ്ലീഷ് പ്ലസിന്റെ പ്രസക്തി നിത്യ ജീവിതത്തിലും ജോലി സ്ഥലത്തുമെല്ലാം സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ പ്രയോഗങ്ങളാണ് രസകരമായ രീതിയില്‍ വാട്ട്‌സാപ്പ് ക്ലാസുകളായി എത്തുന്നത്. അതിനാല്‍ തന്നെ പഠനസമയം നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം. ക്ലാസുകള്‍ നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ സൗകര്യം പോലെ വീണ്ടും അറ്റന്‍ഡ് ചെയ്യാം. വാട്ട്‌സ് ആപ് നന്പര്‍: 7736 787 855.
ടി.പി. ജസീം, പി.പി. ഷരീക് , കെ. ജംഷീദ് എന്നിവരാണ് ഇംഗ്ലീഷ് പ്ലസിന്‍റെ സാരഥികള്‍.