ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് (മണിപ്പാല്‍) ബംഗ്ലൂരൂ, നിറ്റേ എഡ്യൂക്കേഷന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലമിറ്റഡ് (നിറ്റേ) ഗ്രേറ്റര്‍ നോയിഡ എന്നിവ നടത്തുന്ന ഒരു വര്‍ഷത്തെ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സി (പിജിഡിബിഎഫ്)ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ നിയമിക്കും.
അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ: 650 ഒഴിവ്. പ്രായം: 21- 28
യോഗ്യത: അറുപതു ശതമാനം മാര്‍ക്കോടെ ബിരുദം. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്.
അപേക്ഷാ ഫീസ്: 1000 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ക്ക് 200 രൂപ.
പിജിഡിബിഎഫ് കോഴ്സ് ഫീസ്: 3,50,000 രൂപ.
അപേക്ഷിക്കണ്ട വിധം: www.idbibank.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 22. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.