സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജര്‍ (അഗ്രിക്കള്‍ച്ചര്‍ സ്പെഷലിസ്റ്റ്): പത്ത്.
യോഗ്യത: റൂറല്‍ മാനേജ്മെന്റില്‍ എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍ ബിസിനസില്‍ എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ റൂറല്‍ മാനേജ്മെന്റ്, അഗ്രിക്കള്‍ച്ചര്‍ ബിസിനസില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ.
മൂന്നു വര്‍ഷം പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
ശമ്പളം: 48,170- 69,810 രൂപ.
റിലേഷന്‍ഷിപ്പ് മാനേജര്‍ (ഒഎംപി): ആറ് ഒഴിവ്
യോഗ്യത: ബിഇ/ബിടെക് ഉം മാര്‍ക്കറ്റിംഗില്‍ സ്പെഷലൈസേഷനോടെ എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യം.
അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
ശമ്പളം: 63,840- 78,230 രൂപ.
പ്രോഡക്ട് മാനേജര്‍: രണ്ട് ഒഴിവ്.
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിഇ/ ബിടെക് ഉം എംബിഎം/ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യം.
അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
ശമ്പളം: 63,840- 78,230 രൂപ.
അസിസ്റ്റന്റ് മാനേജര്‍- മാര്‍ക്കറ്റിംഗ്: നാല് ഒഴിവ്.
യോഗ്യത: മാര്‍ക്കറ്റിംഗില്‍ സ്പെഷലൈസേഷനോടെ എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യം.
മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്.
ശമ്പളം: 36,000- 63,840 രൂപ.
അസിസ്റ്റന്റ് മാനേജര്‍- എന്‍ജിനിയര്‍ (സിവില്‍): 36 ഒഴിവ്.
യോഗ്യത: സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21- 30 വയസ്.
ശമ്പളം: 36,000- 63,840 രൂപ.
അസിസ്റ്റന്റ് മാനേജര്‍- എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍): പത്ത് ഒഴിവ്.
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം.
രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21- 30 വയസ്.
ശമ്പളം; 36,000- 63,840 രൂപ.
സിവില്‍ ഡിഫന്‍സ് ബാങ്കിംഗ് അഡൈ്വസര്‍: ഒന്ന്
യോഗ്യത: മേജര്‍ ജനറല്‍ അല്ലെങ്കില്‍ ബ്രിഗേഡിയര്‍ തസ്തികയില്‍ ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് വിരമിച്ചവര്‍ അല്ലെങ്കില്‍ നേവിയിലും എയര്‍ഫോഴ്സിലും തുല്യ തസ്തികയില്‍നിന്ന് വിരമിച്ചവര്‍.
പ്രായം: 60 വയസ്.
ശമ്പളം: വര്‍ഷം 19.5 ലക്ഷം രൂപ.
അപേക്ഷാ ഫീസ്: 750 രൂപ.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ രണ്ട്. വെബ്സൈറ്റ് സന്ദര്‍ശിക്കുക.