യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) സ്പെഷലിസ്റ്റ് ഓഫീസർ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയർ മാനേജർ (റിസ്ക്): 60
മാനേജർ (റിസ്ക്): 60
മാനേജർ (സിവിൽ എൻജിനിയറിംഗ്): ഏഴ്
മാനേജർ (ആർക്കിടെക്ട്): ഏഴ്
മാനേജർ (ഇലക്ട്രിക്കൽ എൻജിനിയർ): ഏഴ്
മാനേജർ (പ്രിന്റിംഗ് ടെക്നോളജിസ്റ്റ്): ഒന്ന്
മാനേജർ (ഫൊറെക്സ്): 50
മാനേജർ (ചാർട്ടേർഡ് അക്കൗണ്ടന്റ്): 14
അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ ഓഫീസർ): 26
അസിസ്റ്റന്റ് മാനേജർ (ഫൊറെക്സ്): 120
അപേക്ഷാ ഫീസ്: 850 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.unionbankofindia.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.