ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ന്‍ തൊ​ഴി​ല്‍​മേ​ള
സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ 1000 ഒ​ഴി​വി​ലേ​ക്കു​ള്ള തൊ​ഴി​ൽ മേ​ള, ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ക്കും.

ചെ​ന്നൈ​യി​ലെ ദ​ക്ഷി​ണ മേ​ഖ​ലാ ബോ​ർ​ഡ് ഓ​ഫ് അ​പ്ര​ന്‍റി​സ്ഷി​പ് ട്രെ​യി​നിം​ഗും ക​ള​മ​ശേ​രി സൂ​പ്പ​ർ​വൈ​സ​റി ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റും (എ​സ്ഡി സെ​ന്‍റ​ർ) ചേ​ർ​ന്നാ​ണു മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഒ​ക്‌​ടോ​ബ​ർ നാ​ലി​ന​കം എ​സ്ഡി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

100 സ്ഥാ​പ​ന​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ബി ​ടെ​ക്, മൂ​ന്നു വ​ർ​ഷ ഡി​പ്ലോ​മ ജ​യി​ച്ച് അ​ഞ്ചു വ​ർ​ഷം ക​ഴി​യാ​ത്ത​വ​ർ​ക്കും അ​പ്ര​ന്‍റി​സ് ആ​ക്ട് പ്ര​കാ​രം പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കു​മാ​ണ് അ​വ​സ​രം.

ട്രെ​യി​നിം​ഗി​നു​ശേ​ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്രൊ​ഫി​ഷ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ദേ​ശീ​യ​ത​ല​ത്തി​ൽ തൊ​ഴി​ൽ​പ​രി​ച​യ​മാ​യി പ​രി​ഗ​ണി​ക്കും. ബി​ടെ​ക്കു​കാ​ർ​ക്ക് കു​റ​ഞ്ഞ​ത് 9,000 രൂ​പ​യും ഡി​പ്ലോ​മ​ക്കാ​ർ​ക്ക് 8,000 രൂ​പ​യും സ്റ്റൈ​പ്പ​ൻ​ഡാ​യി ല​ഭി​ക്കും. ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നു പ​ങ്കെ​ടു​ക്കാം.

പ​ങ്കെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യി മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ബ​യോ​ഡേ​റ്റ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ ക​രു​ത​ണം.
ഫോ​ണ്‍: 04842556530. www.sdcentre.org