താത്കാലിക നിയമനം
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ പ്രോജക്ടുകൾക്കു കീഴിലായി 35 ഒഴിവ്. താത്കാലിക നിയമനം. ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: വെറ്ററിനറി സർജൻ, പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് (എൻജിനിയറിംഗ്), സീനിയർ പ്രോജക്ട് എൻജിനിയർ, പ്രോജക്ട് അസിസ്റ്റന്റ്- ക്ലറിക്കൽ, പ്രോജക്ട് അറ്റൻഡന്റ്, പ്രോജക്ട് അസിസ്റ്റന്റ്-സയന്റിഫിക്, പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അറ്റൻഡന്റ്(ലാബ്), പ്രോജക്ട് അസിസ്റ്റന്റ് (ലാബ്), പ്രോജക്ട് അസിസ്റ്റന്റ്(സയന്റിഫിക്).
=ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ് (എൻജിനിയറിംഗ്). ലാബ് ടെക്നിഷൻ, സീനിയർ പ്രോജക്ട് എൻജിനിയർ തസ്തികകളിലെ ഓരോ ഒഴിവിലും അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ഓഗസ്റ്റ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
=ശ്രീചിത്രയിൽ റിസർച്ച് നഴ്സ് തസ്തികയിൽ ഒരൊഴിവ്. താത്കാലിക നിയമനം. ഓഗസ്റ്റ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
=ജൂനിയർ റിസർച്ച് ഫെലോ, പ്രോജക്ട് ടെക്നിഷൻ സപ്പോർട്ട്: ഓരോ ഒഴിവ് വീതം, താത്കാലിക നിയമനം. ഇന്റർവ്യു ഓഗസ്റ്റ് 22, 23 തീയതികളിൽ.
8www.sctimst.ac.in