Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Dhanraj Murder Case

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​യി​ക്കു​ക പ്ര​യാ​സ​മു​ള്ള കാ​ര്യം; പ്ര​തി​ക​ളെ ശി​ക്ഷി​ച്ച​ത് ആ​ശ്വാ​സ​ക​ര​മെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ കൊ​ല​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തെ​ളി​യി​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞാ​ൽ മാ​ത്ര​മേ ല​ക്ഷ്യ​വും കൃ​ത്യ​മാ​യി തെ​ളി​യി​ക്കാ​നാ​കൂ​വെ​ന്ന് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തും അ​വ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​യ​തും ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു.

കേ​സി​ൽ വെ​റു​തേ​വി​ട്ട 16 പ്ര​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ധി​പ്പ​ക​ർ​പ്പ് പൂ​ർ​ണ​മാ​യും പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ സ​ന്ന​ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ധി​പ്പ​ക​ർ​പ്പ് പ​രി​ശോ​ധി​ച്ചാ​ലേ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ഭി​പ്രാ​യം പ​റ​യാ​ൻ സാ​ധി​ക്കു എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം നി​യ​മ​പ​ര​മാ​യി തെ​ളി​യി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. കൃ​ത്യ​മാ​യ രേ​ഖാ​പ​ര​മാ​യ തെ​ളി​വു​ക​ളോ ദൃ​ക്‌​സാ​ക്ഷി മൊ​ഴി​ക​ളോ ഇ​തി​ന് അ​നി​വാ​ര്യ​മാ​ണ്. ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല എ​ന്ന​തു​കൊ​ണ്ട് മാ​ത്രം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up