ടെലിവിഷൻ സീരീസുമായി മീര നായർ
Wednesday, December 4, 2019 9:55 AM IST
സ​ലാം ബോം​ബെ, കാ​മ​സൂ​ത്ര: എ ​ടെ​യ്ൽ ഓ​ഫ് ലൗ, ​മ​ൺ​സൂ​ൺ വെ​ഡിം​ഗ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​ഗോ​ള അം​ഗീ​കാ​രം നേ​ടി​യ മീ​ര നാ​യ​ർ ടെ​ലി​വി​ഷ​ൻ സീ​രീ​സു​മാ​യെ​ത്തു​ന്നു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ വി​ക്രം സേ​ത്തി​ന്‍റെ എ ​സ്യൂ​ട്ട​ബി​ൾ ബോ​യ് എ​ന്ന നോ​വ​ലാ​ണ് അ​തേ പേ​രി​ൽ മീ​ര ടി.​വി സീ​രീ​സ് ആ​ക്കു​ന്ന​ത്.

ബി​ബി​സി വ​ൺ ആ​ണ് ടി.​വി സീ​രീ​സ് നി​ർ​മി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യു​ടേ​യും വി​ഭ​ജ​നാ​ന​ന്ത​ര കാ​ല​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ലു​കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന എ ​സ്യൂ​ട്ട​ബി​ൾ ബോ​യ് എ​ന്ന നോ​വ​ൽ 1993ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ടി.​വി സീ​രി​സി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ബു​വും ഇ​ഷാ​ൻ ഖ​ട്ട​റും ആ​ണ്. ആ​റു ഭാ​ഗ​ങ്ങ​ളാ​ണ് ടിവി സീ​രി​സി​നു​ള്ള​ത്. ര​സി​ക ദു​ഗ​ൽ, ഷ​ഹ​ന ഗോ​സ്വാ​മി, ത​ന്യ മ​ണി​ക്ത​ല, മ​ഹി​ര കാ​ക്ക​ർ, ന​മി​ത ദാ​സ്, വി​ജ​യ് വ​ർ​മ എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​യി​ദ ഭാ​യി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ത​ബു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.