ആ​ദ്യ​മാ​യി പ്ര​ണ​യം തോ​ന്നി​യ​ത് പ​ത്താം വ​യ​സി​ൽ
Sunday, August 22, 2021 2:42 PM IST
ബോ​ളി​വു​ഡി​ലെ മി​സ്റ്റ​ർ പെ​ർ​ഫ​ക്‌​ഷ​നി​സ്റ്റാ​ണ് ആ​മി​ർ ഖാ​ൻ. അ​മ്പ​ത്തി​യാ​റു​കാ​ര​നാ​യ താ​രം ഇ​പ്പോ​ൾ ത​ന്‍റെ ആ​ദ്യ​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു​പ​റ​യു​ക​യാ​ണ്. ത​നി​ക്ക് ആ​ദ്യ​മാ​യി ഒ​രു പ്ര​ണ​യം തോ​ന്നു​ന്ന​ത് പ​ത്താ​മ​ത്തെ വ​യ​സി​ലാ​ണെ​ന്നും വ​ള​രെ കു​റ​ച്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ത് അ​റി​യു​ക​യെ​ന്നും താ​രം പ​റ​ഞ്ഞു.

"വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഞാ​ൻ ടെ​ന്നീ​സ് കോ​ച്ചിം​ഗി​നാ​യി പോ​യി​രു​ന്നു. അ​ന്ന് അ​വി​ടെ 40-50 കു​ട്ടി​ക​ൾ വ​രെ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി. ആ ​സ​മ​യ​ത്ത് കോ​ച്ചിം​ഗി​നാ​യി വ​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ട് ഞാ​ൻ സ്ത​ബ്ധ​നാ​യി. അ​വ​ളെ ആ​ദ്യ​മാ​യി ക​ണ്ട പ്പോ​ൾ ത​ന്നെ എ​നി​ക്ക് പ്ര​ണ​യം തോ​ന്നി. പി​ന്നാ​ലെ രാ​വും പ​ക​ലും ഞാ​ൻ അ​വ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി. പ​ക്ഷേ എ​ന്‍റെ ഫീ​ലിം​ഗ്സ് അ​വ​ളോ​ട് പ്ര​ക​ടി​പ്പി​ക്കാ​ൻ എ​നി​ക്ക് ധൈ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​വ​ൾ​ക്കും എ​ന്‍റെ അ​തേ പ്രാ​യ​മാ​ണ്. അ​വ​ൾ സു​ന്ദ​രി​യാ​യി​രു​ന്നു. ഞാ​ൻ കു​റെ നേ​രം ടെ​ന്നീ​സ് പ്രാ​ക്ടീ​സി​നാ​യി അ​ന്ന് ചെ​ല​വ​ഴി​ച്ചു. കോ​ച്ചിം​ഗി​നാ​യി അ​വി​ടെ ആ​ദ്യം എ​ത്തു​ന്ന ആ​ളും അ​വ​സാ​നം പോ​കു​ന്ന ആ​ളും ഞാ​നാ​യി​രു​ന്നു. ഞാ​ൻ അ​വ​ളെ ഇം​പ്ര​സ് ചെ​യ്യാ​നും ശ്ര​മി​ച്ചു.​എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ് അ​വ​ളും കു​ടു​ബ​വും മും​ബൈ ന​ഗ​രം വി​ട്ടു. അ​ത് അ​നാ​വ​ശ്യ​മാ​യ സ്നേ​ഹ​മാ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് എ​നി​ക്ക് തോ​ന്നി. ഒ​രി​ക്ക​ലും നി​റ​വേ​റ്റാ​ൻ ക​ഴി​യാ​ത്ത നി​ശ​ബ്ദ പ്ര​ണ​യം.' ആ​മി​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.