വിവാഹത്തെത്തുടർന്ന് സിനിമയോട് വിടപറഞ്ഞ നടിമാർ നിരവധിയാണ്. അതിലൊരാളാണ് ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർനടിയായിരുന്ന ഭാഗ്യശ്രീ. താരമായി നിന്നിരുന്ന സമയത്തെ വിവാഹം തന്റെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയെന്നും തന്റെ ഭർത്താവിനു വരെ അപമാനം നേരിട്ടുവെന്നും വെളിപ്പെടുത്തുകയാണ് നടി.
തന്നെ ബോളിവുഡിൽ നിന്ന് അകറ്റിനിർത്തിയത് അദ്ദേഹമാണെന്ന് പറഞ്ഞ് ആരാധകർ ശപിച്ചിട്ടുണ്ടാകുമെന്നും ഭാഗ്യശ്രീ ഒരു അഭിമുഖത്തിൽ പറഞ്ഞു.
"എല്ലാവരും അദ്ദേഹത്തെ കളിയാക്കി. എനിക്കു തോന്നുന്നു ആ സമയത്ത് ഞാൻ മാത്രമായിരിക്കും അദ്ദേഹത്തെ സ്നേഹിച്ച ഏക വ്യക്തി. ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അസൂയപ്പെടാമെന്ന് ഞാനിപ്പോൾ മനസിലാക്കുന്നു. അതിനു കാമുകിയോ ഭാര്യയോ ഒന്നും ആവണമെന്നില്ല. സ്കൂളിൽ പഠിക്കുന്പോൾ മുതൽ ഭർത്താവായ ഹിമാലയെ എനിക്ക് അറിമായിരുന്നു..'- ഭാഗ്യശ്രീ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.