സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ റായി. ധാരാളം വെള്ളം കുടിക്കുന്നതാണ് തന്റെ ചർമ സംരക്ഷണത്തിന് പിന്നിലെ പ്രധാന രഹസ്യമെന്നാണ് ആഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ചർമം വരണ്ടുണങ്ങുന്നത് തടയാനാകും. ചർമസംരക്ഷണത്തിനായി രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് ശാശ്വതമല്ല.
ചർമത്തിന്റെ സ്വാഭാവികത നിലനിൽത്താനും തിളക്കം വർധിപ്പിക്കാനം കടലമാവും മഞ്ഞളും തൈരും അടങ്ങുന്ന ക്രീം മുഖത്ത് പുരട്ടാറുണ്ടെന്നും താരം പറയുന്നു. 45വയസ് പിന്നിട്ടിരിക്കുന്ന ഐശ്വര്യറായ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.