ക​ജോ​ൾ വീട്ടിലെപ്പോലെ തന്നെ സെറ്റിലും: അജയ് ദേവ്‌ഗൺ
Friday, November 22, 2019 6:17 PM IST
അ​ജ​യ് ദേ​വ്ഗ​ണ്‍ നാ​യ​ക​നാ​കു​ന്ന തനാജി: ദ ​അ​ണ്‍​സം​ഗ് വാ​രി​യ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ഭാ​ര്യ​യും ന​ടി​യു​മാ​യ ക​ജോ​ൾ ആ​ണ് നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളെ​ല്ലാം ഓ​ണ്‍​ലൈ​നി​ൽ ത​രം​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ക​ജോ​ൾ വീ​ട്ടി​ലെ​പ്പോ​ലെ ത​ന്നെ​യാ​യി​രു​ന്നു സി​നി​മ സെ​റ്റി​ലു​മെ​ന്നാ​ണ് അ​ജ​യ് ദേ​വ്ഗ​ണ്‍. സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ ആ​യി​രു​ന്നു അ​ജ​യ് ദേ​വ്ഗ​ണ്‍ ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്.

ത​നാ​ജി മ​ലു​സ​രെ​യാ​യി​ട്ടാ​ണ് അ​ജ​യ് ദേ​വ്ഗ​ണ്‍ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ത​നാ​ജി​യു​ടെ ഭാ​ര്യ സാ​വി​ത്രി മ​ലു​സ​രെ ആ​യി​ട്ടാ​ണ് അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ ഭാ​ര്യ കൂ​ടി​യാ​യ കജോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

കജോ​ളി​നൊ​പ്പ​മു​ള്ള അ​ഭി​ന​യം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. കാ​ര​ണം ഞ​ങ്ങ​വീട്ടിൽ എ​ങ്ങ​നെ​യാ​യി​രു​ന്നോ അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു സി​നി​മ സെ​റ്റി​ലും. എ​ല്ലാ​വ​രു​ടെ മു​ന്നി​ലും ഞ​ങ്ങ​ൾ വീ​ട്ടി​ൽ പെ​രു​മാ​റു​ന്ന​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു പെ​രു​മാ​റി​യ​ത്. അ​തു​കൊ​ണ്ട് ഒ​രു വ്യ​ത്യാ​സ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല- അ​ജ​യ് ദേ​വ്ഗ​ണ്‍ പ​റ​യു​ന്നു.​

ച​രി​ത്ര​ത്തി​ലെ അ​ങ്ങ​നെ പാ​ടി​പ്പു​ക​ഴ്ത്താ​ത്ത വീ​ര​നാ​യ​ക​ൻ​മാരാ​യി അ​ഭി​ന​യി​ക്കാ​ൻ ഇ​നി​യും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് അ​ജ​യ് ദേ​വ്ഗ​ണ്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.