ബോളിവുഡിൽ അക്ഷയ് കുമാറിന് മോഹവില
Saturday, August 3, 2019 2:45 PM IST
നായകനാകുന്ന ചിത്രങ്ങളെല്ലാം ബോ​ക്സ്ഓ​ഫീ​സി​ൽ വ​ലി​യ വി​ജ​യ​ങ്ങ​ൾ നേ​ടു​ന്ന​തി​നു പി​ന്നാ​ലെ ബോളിവുഡ് താരം അ​ക്ഷ​യ്കു​മാ​ർ ത​ന്‍റെ പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​രു ചി​ത്ര​ത്തി​ന് 54 കോ​ടി​ രൂപ വരെ അക്ഷയ് പ്രതിഫലം പറ്റുന്നുവെന്നാണ് ബി ടൗണിലെ അണിയറ സംസാരം.

വാ​ർ​ഷി​ക​ വ​രു​മാ​നം 444 കോ​ടി രൂ​പ​യു​ള്ള അ​ക്ഷ​യ് കു​മാ​റി​ന്‍റെ പേ​ര് ഫോ​ർ​ബ്സ് മാ​സി​ക പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ 33-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. ധ​നി​ക​രാ​യ 100 താ​ര​ങ്ങ​ളു​ടെ പ​ട്ട​ക​യി​ലാ​യി​രു​ന്നു അ​ക്ഷ​യ് കു​മാ​റി​ന്‍റെ സ്ഥാ​നം. ഇ​ന്ത്യ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന മി​ഷ​ൻ മം​ഗ​ൾ ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന അ​ക്ഷ​യ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.