വൈറലായി ​ഒരു ക​ല്യാ​ണ​ക്കു​റി; ഒടുവിൽ ട്വിസ്റ്റ്
Thursday, October 24, 2019 11:22 AM IST
ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍-​ആ​ലി​യ ഭ​ട്ട് ജോ​ഡി​യു​ടെ ക​ല്യാ​ണം അ​ടു​ത്ത​വ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്നു​ള്ള സൂ​ച​ന​ക​ൾ നി​ല​നി​ൽ​ക്കേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഇ​വ​രു​ടെ ക​ല്യാ​ണ​ക്കു​റി വ്യാ​ജം. ക​ല്യാ​ണ​ക്കു​റി കാ​ണേ​ണ്ട താ​മ​സം എ​ല്ലാ​വ​രും ഷെ​യ​റോ​ട് ഷെ​യ​ർ ചെ​യ്യ​ലും വാ​തോ​രാ​തെ അ​തി​നെ പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​യി.

എ​ന്നാ​ൽ ക​ത്തി​ലെ ചി​ല വി​വ​ര​ങ്ങ​ൾ തീ​ർ​ത്തും തെ​റ്റാ​ണെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് സം​ഗ​തി വ്യാ​ജ​നാ​ണെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​ത്. ഇതേപ്പ​റ്റി ആ​ലി​യ ഭ​ട്ടി​നോ​ട് ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ചി​രി​ച്ച് കൊ​ണ്ട് അ​തൊ​ക്കെ നു​ണ​യാ​ണെ​ന്ന് താ​രം പ​റ​യു​ക​യും ചെ​യ്തു.

2020 ജ​നു​വ​രി 22ന് ​ആ​ലി​യ​യും ര​ണ്‍​ബീ​റും വി​വാ​ഹി​ത​രാ​വു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ക്ഷ​ണ​ക്ക​ത്താ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.