21 വ​ർ​ഷ​ത്തിനുശേഷം അവർ വേർപിരിഞ്ഞു
Saturday, November 23, 2019 5:58 PM IST
ബോ​ളി​വു​ഡ് താ​രം അ​ർ​ജു​ൻ രാം​പാ​ലും മു​ൻ മോ​ഡ​ൽ മെ​ഹ​ർ ജ​സി​യ​യും ത​ങ്ങ​ളു​ടെ 21 വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യം വേ​ർ​പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​വാ​നാ​യി മേ​യ് മാ​സ​ത്തി​ലാ​ണ് ഇ​രു​വ​രും കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി അ​നു​വ​ദി​ച്ച ആ​റു​മാ​സം സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ ഇ​രു​വ​രും വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളും മു​ംബൈ​യി​ൽ ബാ​ന്ദ്ര​യി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ത​ന്നെ തു​ട​ർ​ന്നും ക​ഴി​യും.

ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ അ​സ്വാ​ര​സ്യ​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത് ഋ​ത്വി​ക് റോ​ഷ​ന്‍റെ മു​ൻ ഭാ​ര്യ സൂ​സെ‍യ്നുമാ​യി അ​ർ​ജു​ൻ രാം​പാ​ലി​നു​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. അ​ർ​ജു​ൻ രാം​പാ​ലി​ന് സൂ​സെയ്നുമാ​യു​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദം മെ​ഹ​റി​ൽ അ​സ്വ​സ്ഥ​ത ജ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ബോ​ളി​വു​ഡി​ൽ ക​ഥ​ക​ൾ പ​ര​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ ത​ന്നെ അ​വ​ർ ത​ങ്ങ​ളു​ടെ വേ​ർ​പി​രി​യ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം അ​ര്‍​ജു​ന്‍ രാം​പാ​ലി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മോ​ഡ​ലാ​യ ഗ​ബ്രി​യേ​ല ദ​മ​ത്രി​യാ​ഡ്സി​ല്‍ ക​ഴി​ഞ്ഞ ജൂ​ലാ​യിയി​ല്‍ ഒ​രു മ​ക​ന്‍ ജ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.