ബോളിവുഡിൽ മാത്രമല്ല ഇവിടെ തെന്നിന്ത്യയിലും കൈ നിറയെ ആരാധകരുള്ള താരമാണ് ദീപിക പദുക്കോണ്‍. പ്രേക്ഷകരോടുള്ള ദീപികയുടെ പെരുമാറ്റമാണ് താരത്തെ അവരുടെ പ്രിയങ്കരിയാക്കുന്നത്. ദീപികയുടെ ഭൂരിഭാഗം ചിത്രങ്ങളും തെന്നിന്ത്യയിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പെതുവേദിയിൽ വികാരഭരിതയാകുന്ന താരത്തിന്റെ ഒരു വീഡിയോയാണ്.
സ്റ്റാർപ്ലസ് അവതരിപ്പിക്കുന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. ദീപികയ്ക്ക് ട്രിബ്രൂട്ട് എന്ന രീതിയിൽ താരത്തിന്റെ ശ്രദ്ധേയമായ ഡാൻസ് സോങ്ങുകളായിരുന്നു മത്സരാർഥികൾ തെരഞ്ഞെടുത്തത്. താരത്തിനായി മികച്ച പ്രകടനമായിരുന്നു ഇവർ കാഴ്ചവച്ചത്.
മത്സരം കണ്ട ദീപിക എഴുന്നേറ്റ് നിന്ന് കൈയടിച്ച ശേഷം കൈ കൊണ്ട് മുഖം മറച്ച് പൊട്ടിക്കരയുകയായിരുന്നു ഡാൻസ് മത്സരത്തിന്റെ വിധി കർത്താവായ റെമോ ഡിസൂസ ദീപികയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനു ശേഷം മത്സരർഥികളെ അഭിനന്ദിക്കാനും താരം മറന്നില്ല.
താൻ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷെ, ഇന്ന് ഞാൻ അനുഭവിക്കുന്നതെന്തെന്ന് വാക്കുകളാൽ പറയാൻ സാധിക്കുകയില്ല. എന്റെ ഹൃദയത്തിൽ നിന്നാണ് ഇത് പറയുന്നത്. നന്ദി, ദീപിക പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഛാപക്കിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ഡാൻസ് പ്ലസിൽ എത്തിയത്.
ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛാപക്ക്. ചിത്രത്തിൽ ലക്ഷ്മിയായാണ് ദീപിക എത്തുന്നത്. ജനുവരി പത്തിന് ചിത്രം തിയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.