അ​ത്ത​രം രം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ..... ര​ൺ​വീ​റി​നെ​ക്കു​റി​ച്ച് ദീ​പി​ക​യ്ക്ക് പ​റ​യാ​നു​ള്ള​ത്
Friday, February 11, 2022 4:08 PM IST
ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര​നാ​യി​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ. ഗ്രെ​ഹ്രി​യാ​ന്‍ എ​ന്ന സി​നി​മ റി​ലീ​സി​ന് മു​ന്പു​ത​ന്നെ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളു​മാ​യി​ട്ടു​ള്ള തി​ര​ക്കി​ലാ​ണ് ദീ​പി​ക.

ഇ​തി​നി​ടെ ന​ടി​യു​ടെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ര​ണ്‍​വീ​ര്‍ സിം​ഗി​ന്‍റെ ചി​ല അ​ഭി​പ്രാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ദീ​പി​ക പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഗ്രെ​ഹ്രി​യാ​ന്‍ സി​നി​മ​യു​ടെ ട്രെ​യി​ല​റി​ല്‍ നാ​യ​ക​നാ​യ സി​ദ്ധാ​ര്‍​ഥ് ച​തു​ര്‍​വേ​ദി​യു​ടെ ക​ഥാ​പാ​ത്ര​വും ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ക​ഥാ​പാ​ത്ര​വും ത​മ്മി​ല്‍ അ​ടു​ത്തി​ട​പ​ഴ​കു​ന്ന രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള ഹോ​ട്ട് രം​ഗ​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ അ​ത് ഭ​ര്‍​ത്താ​വി​നെ ബാ​ധി​ക്കു​മോ എ​ന്ന ചോ​ദ്യം ഒ​ര​ഭി​മു​ഖ​ത്തി​ൽ ദീ​പി​ക​യോ​ടു ചോ​ദി​ച്ചു. ഇ​തേ​ക്കു​റി​ച്ച് ന​ടി തു​റ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ഞ​ങ്ങ​ള്‍ അ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ന്ന​തു​പോ​ലും മ​ണ്ട​ത്ത​ര​മാ​ണ്. ഞ​ങ്ങ​ള്‍​ക്ക് അ​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഞാ​ന്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ വാ​യി​ക്കാ​റി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​ങ്ങ​നെ ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. ഇ​ത് വ​ള​രെ മ​ണ്ട​ത്ത​ര​മാ​യി​ട്ടാ​ണ് തോ​ന്നു​ന്ന​ത്. എ​ന്‍റെ സി​നി​മ​ക​ളെ​ക്കു​റി​ച്ചോ​ര്‍​ത്ത് ര​ണ്‍​വീ​ര്‍ അ​ഭി​മാ​നി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് അ​ങ്ങേ​യ​റ്റം അ​ഭി​മാ​ന​മു​ണ്ടെ​ന്നു ഞാ​ന്‍ ക​രു​തു​ന്നു.

ഞ​ങ്ങ​ള്‍ നി​ര്‍​മി​ച്ച സി​നി​മ​യാ​യ​തു​കൊ​ണ്ടും എ​ന്‍റെ പ്ര​ക​ട​ന​ത്തി​ലും അ​ദ്ദേ​ഹം അ​ങ്ങേ​യ​റ്റം അ​ഭി​മാ​നി​ക്കു​ന്നു​ണ്ടാ​വും. അ​തി​നു സൗ​ഹൃ​ദം, വി​ശ്വാ​സം, ആ​ശ​യ​വി​നി​മ​യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. ഞാ​ന്‍ സി​നി​മാ മേ​ഖ​ല​യി​ല്‍ 15 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ഞാ​നും ര​ണ്‍​വീ​റും ഏ​ക​ദേ​ശം പ​ത്തു വ​ര്‍​ഷ​ത്തോ​ളം ഒ​രു​മി​ച്ചു​ണ്ടെ​ന്നു ക​രു​തു​ന്നു.

എ​ന്‍റെ പോ​രാ​യ്മ​ക​ള്‍, എ​ന്‍റെ തെ​റ്റു​ക​ള്‍, എ​ന്‍റെ ഗു​ണ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കൊ​പ്പം പൂ​ര്‍​ണ​മാ​യി ഞാ​നാ​യി മാ​റാ​നും സാ​ധി​ച്ചു. സ്വ​യം വി​ധി​ക്കാ​തെ എ​നി​ക്ക് ഞാ​നാ​കാ​ന്‍ ക​ഴി​യു​മെ​ന്ന് അ​റി​യാ​ന്‍​ക​ഴി​ഞ്ഞു. ഞാ​ന്‍ ശ​രി​ക്കും മു​റു​കെ​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളാ​ണ് ഇ​വ​യെ​ന്ന് ക​രു​തു​ന്നു- ദീ​പി​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.