ഭ​ർ​ത്താ​വി​ന് കൊ​ടു​ക്കു​ന്ന പ്ര​തി​ഫ​ലം ത​ന്നെ വേ​ണം! ചി​ത്ര​ത്തി​ൽ നി​ന്നു ദീ​പി​ക പു​റ​ത്ത്
Wednesday, August 11, 2021 5:03 PM IST
ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര താ​ര​മാ​ണ് ദീ​പി​ക പ​ദു​കോ​ണ്‍. ര​ണ്‍​വീ​ർ സിം​ഗു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷ​വും താ​ര​മൂ​ല്യം തെ​ല്ലു പോ​ലും ഇ​ടി​യാ​തെ ബോ​ളി​വു​ഡി​ൽ മു​ന്നി​ൽ ത​ന്നെ​യാ​ണ് ദീ​പി​ക. ഓം ​ശാ​ന്തി ഓം ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി പി​ന്നീ​ടു തി​ര​ക്കേ​റി​യ നാ​യി​ക​യാ​യി മാ​റി.

സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി ദീ​പി​ക അ​ഭി​ന​യി​ച്ചു. വി​വാ​ഹ​ത്തി​ന് മു​ന്പ് ര​ണ്‍​വീ​ർ സിം​ഗി​നൊ​പ്പം അ​ഭി​ന​യി​ച്ച ദീ​പി​ക​യു​ടെ സി​നി​മ​ക​ളും വ​ലി​യ വി​ജ​യം നേ​ടി. സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഒ​രു​ക്കി​യ സി​നി​മ​ക​ളാ​ണ് ദീ​പി​ക​യു​ടെ​യും ര​ണ്‍​വീ​റി​ന്‍റെ​യും ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വാ​യ​ത്.

ര​ണ്‍​വീ​ർ സിം​ഗി​നെ നാ​യ​ക​നാ​ക്കി​യാ​ണ് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി പു​തി​യ ചി​ത്രം എ​ടു​ക്കു​ന്ന​ത്. ബൈ​ജു ബ​വ്ര എ​ന്നാ​ണ് സി​നി​മ​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ലു​ള​ള ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണ് ഇ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

1952-ൽ ​ഇ​തേ​പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണ് ബ​ൻ​സാ​ലി ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി അ​ക്ബ​റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ സം​ഗീ​ത മാ​ന്ത്രി​ക​ൻ ടാ​ൻ​സ​നെ വെ​ല്ലു​വി​ളി​ച്ച ഒ​രു യു​വ സം​ഗീ​ത​ജ്ഞ​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലും നാ​യി​ക​യാ​യി ദീ​പി​ക​യെ ആ​ണ് ബ​ൻ​സാ​ലി പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ലം ന​ൽ​കാ​ൻ നി​ർ​മാ​താ​ക്ക​ൾ വി​സ​മ്മ​തി​ച്ച​തി​നാ​ൽ ന​ടി പു​റ​ത്താ​യ​താ​യി ബോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ര​ണ്‍​വീ​ർ സിം​ഗി​ന് കൊ​ടു​ക്കു​ന്ന അ​ത്ര​യും പ്ര​തി​ഫ​ലം ത​നി​ക്കും ന​ൽ​ക​ണ​മെ​ന്നാ​ണ് ദീ​പി​ക പ​ദു​കോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ നി​ർ​മാ​താ​ക്ക​ൾ അ​തി​ന് ത​യാ​റാ​യി​ല്ല. നി​ല​വി​ൽ ബോ​ളി​വു​ഡി​ൽ എ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​മാ​ണ് ദീ​പി​ക പ​ദു​കോ​ണ്‍.

ഭ​ർ​ത്താ​വ് ര​ണ്‍​വീ​റി​നേ​ക്കാ​ൾ ത​നി​ക്ക് ഒ​രു പൈ​സ കൂ​ടു​ത​ലോ കു​റ​വോ വേ​ണ്ടെന്ന് ​ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സി​നി​മ​യി​ൽ തു​ല്യ​വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ലെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് മു​ന്പു ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള​ള ആ​ളാ​ണ് ദീ​പി​ക. ദീ​പി​ക​യെ പോ​ലെ ത​ന്നെ നി​ര​വ​ധി ന​ടി​മാ​ർ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ര​ണ്‍​വീ​റി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച 83യാ​ണ് ദീ​പി​ക​യു​ടെ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം. കൂ​ടാ​തെ തെ​ലു​ങ്കി​ൽ പ്ര​ഭാ​സ് നാ​യ​ക​നാ​വു​ന്ന ബി​ഗ് ബജറ്റ് ചി​ത്ര​ത്തി​ലും ദീ​പി​ക നാ​യി​ക​യാ​വു​ന്നു. ദീ​പി​ക ആ​ദ്യ​മാ​യി തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.