എ​ന്നെ തൊ​ട​രു​ത്, ഞാ​ൻ സെ​ലി​ബ്രി​റ്റി​യാ​ണ്; ആ​രാ​ധി​ക​യെ ശകാരി​ച്ച് രാ​ണു മ​ണ്ഡ​ൽ
Wednesday, November 6, 2019 10:46 AM IST
റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലി​രു​ന്ന് പാ​ടി​യ പാ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് താ​ര​പ​രി​വേ​ഷം കി​ട്ടി​യാ​യാ​ളാ​ണ് രാ​ണു മ​ണ്ഡ​ൽ എ​ന്ന സ്ത്രീ. ​ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തി​നാ​യി ഇ​വ​ർ പാ​ടി​യ പാ​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ക​ണ്ട​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ൽ പാ​ടാ​നും ഇ​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ രാ​ണു മ​ണ്ഡ​ലി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച ആ​രാ​ധി​ക​യെ രാ​ണു ശ​കാ​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. തി​ര​ക്കു​ള്ള ഒ​രു തു​ണി​ക്ക​ട​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.

സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ഇ​വ​രു​ടെ അ​രി​കി​ലേ​ക്ക് വ​ന്ന ആ​രാ​ധി​ക​യോ​ട് എ​ന്നെ തോ​ട​രു​ത്, ഞാ​നി​പ്പോ​ൾ സെ​ലി​ബ്രി​റ്റി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ണു ശ​കാ​രി​ച്ച​ത്. രാ​ണു​വി​ന്‍റെ പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.