ധര്‍മേന്ദ്രയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അദ്ദേഹമാണ് തന്റെ പുരുഷനെന്ന് മനസ് പറഞ്ഞു. ബാക്കിയുള്ള ജീവിതം അദ്ദേഹത്തോടൊപ്പം വേണമെന്ന് ആഗ്രഹിച്ചു. ഞങ്ങള്‍ വിവാഹിതരായി. എന്നാല്‍ ഒരിക്കലും എന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്- മുൻകാല ബോളിവുഡ് താരം ഹേമമാലിനി പറയുന്നു.
അദ്ദേഹത്തെ ഒരിക്കലും ആദ്യ ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും അകറ്റാന്‍ താൻ ശ്രമിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ഈ അടുത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം ഹേമമാലിനി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.