മേക്ക് ഓവർ സിനിമ താരങ്ങൾക്കൊരു ഹരമാണ്. മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും സൂപ്പർ താരങ്ങൾ അത്തരം മേക്ക് ഓവർ ചെയ്ത് ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിത നടൻ ഹൃത്വിക് റോഷന്റേതായി പുറത്തിറങ്ങിയ മേക്ക് ഓവർ വീഡിയോയാണ് അഭിനന്ദനം നേടുന്നത്.
വാർ എന്ന സിനിമയ്ക്ക് വേണ്ടി താരം നടത്തിയ മേക്ക് ഓവറിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ശരീരം മെരുക്കിയെടുക്കുവാൻ അതികഠിനമായ വ്യായാമം ചെയ്യുന്ന താരത്തെ അത്ഭുതത്തോടെ മാത്രമേ നോക്കിനിൽക്കുവാൻ സാധിക്കൂ.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ടൈഗർ ഷെറോഫും ഒരു സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാണി കപൂറാണ് സിനിമയിലെ നായിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.